നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ നേരത്തെ പുറത്തുവന്നു എന്ന ഊമക്കത്ത്: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നൽകി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ
വിചാരണക്കോടതി ഉത്തരവ് എങ്ങ നെയായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ നേരത്തെ പുറത്തുവന്നു വെന്ന് ആരോപിക്കുന്ന ഊമക്കത്തി ന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വ ക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റി സിന് കത്ത് നൽകി.ഡിസംബർ രണ്ടിന് എഴുതിയതായി പറയുന്ന കത്തിലെ ഉള്ളടക്കം നീ തിന്യായ സംവിധാനത്തിനോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്നതാണെ ന്നും അതിനാൽ അന്വേഷണം ആ വശ്യമാണെന്നുമാണ് അസോസി യേഷൻ പ്രസിഡൻ്റിൻ്റെ കത്തിൽ പറയുന്നത്.
അതിനാൽ കത്ത് അന്വേഷണത്തിനാ യി വിജിലൻസ് രജിസ്ട്രാർക്കോ മറ്റ് ഏതെങ്കിലും ഏജൻസിക്കോ കൈമാ റാനും കത്തിൽ ആവശ്യപ്പെടുന്നു.













