ഗോവയിലെ നിശാക്ലബിലെ തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ കസ്റ്റഡിയിൽ
Keralanewsmedia. Online
ഗോവയിലെ നിശാക്ലബിലെ തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ കസ്റ്റഡിയിൽ
ബാങ്കോക്ക്: ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ പ്രതികളായ ലൂത്ര സഹോദരന്മാർ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. തായ്ലാൻഡിൽ വെച്ചാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ ഉടമകളായ സൗരഭ് ലൂത്രയുടെയും ഗൗരവ് ലൂത്രയുടേയും പാസ്പോർട്ട് സസ്പെൻഡ് ചെയ്തിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഇരുവരും തായ്‌ലാൻഡിലേക്ക് ടിക്കറ്റെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇരുവരും തായ്ലാൻഡിലെ ഫുക്കറ്റിലാണ് താമസിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംഭവം നടക്കുമ്പോൾ അവർ അവിടെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ പറ്റില്ലെന്നുമാണ് ഇരുവരും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്.സംഭവം നടക്കുമ്പോൾ അവർ അവിടെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ പറ്റില്ലെന്നുമാണ് ഇരുവരും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. കോടതി ജാമ്യ ഹർജി നാളെ പരിഗണിക്കും.
നിശാ ക്ലബ് നടത്തുന്നത് അവരുടെ പാർട്ണർമാരും മാനേജർമാരും ചേർന്നാണ്. ലൂത്ര സഹോദരന്മാർക്ക് മൂന്ന് ബിസിനസ് പാർട്‌ണർമാരുണ്ട്. അവർ നിരവധി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും എല്ലാത്തിന്റെയും മേൽനോട്ട ചുമതല നോക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.













