ശിവഗിരി തീര്‍ത്ഥാടന പുരസ്കാരം : ഇക്കൊല്ലം വിദ്യാഭ്യാസത്തിന് ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമാകും അവാര്‍ഡ്.
Keralanewsmedia
ശിവഗിരി തീര്‍ത്ഥാടന പുരസ്കാരം : ഇക്കൊല്ലം വിദ്യാഭ്യാസത്തിന്
ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയപ്പോള്‍ ഉപദേശിച്ച വിഷയങ്ങളില്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്ര പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ക്ക് തീര്‍ത്ഥാടന കാലങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും. ഇക്കൊല്ലം പ്രഥമ വിഷയമായ വിദ്യാഭ്യാസത്തിനാണ് അവാര്‍ഡ് നല്‍കുക. മികച്ച സംഭാവന ചെയ്തുവരുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ഇക്കൊല്ലം ശിവഗിരി തീര്‍ത്ഥാടന പുരസ്കാരം നല്‍കും. ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമാകും അവാര്‍ഡ്. മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ ഡോ. കെ. ജയകുമാര്‍, എ.ഡി.ജി.പി പി.വിജയന്‍ ഐ.പി.എസ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ജഗതിരാജ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയാകും അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. വരും വര്‍ഷങ്ങളില്‍ തുടര്‍ വിഷയങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് 93 മത് ശിവഗിരി തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. ഇക്കൊല്ലത്തെ പുരസ്കാര വിതരണം തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ നിര്‍വഹിക്കും.













