മഹാതീര്‍ത്ഥാടനം : ഭക്തലക്ഷങ്ങള്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദത്തിന് ഉല്‍പ്പന്ന സമര്‍പ്പണം തിങ്കളാഴ്ച ആരംഭിക്കും.
Keralanewsmedia
മഹാതീര്‍ത്ഥാടനം:ഭക്തലക്ഷങ്ങള്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദത്തിന് ഉല്‍പ്പന്ന സമര്‍പ്പണം തിങ്കളാഴ്ച ആരംഭിക്കും.
നാളെ ശ്രീനാരായണ സാംസ്കാരിക സമിതി ഉല്‍പ്പന്നങ്ങള്‍ എത്തിക്കും.
ശിവഗിരി :മഹാതീര്‍ത്ഥാടമഹാമഹത്തിന് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി ശിവഗിരിയില്‍ തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദത്തിന് ആവശ്യമായ കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും തിങ്കളാഴ്ച മുതൽ മുതല്‍ എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളായി. തീര്‍ത്ഥാടനകാല സമാരംഭ ദിനമായ ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ എത്തിക്കുന്ന ഉത്പന്നങ്ങള്‍ മഹാസമാധിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളും തീര്‍ത്ഥാടന കമ്മറ്റി അംഗങ്ങളും ഏറ്റുവാങ്ങും.
സാംസ്കാരിക സമിതിയുടെ കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക. സമിതിയുടെ നിയന്ത്രണത്തിലുള്ള കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ശ്രീനാരായണ സ്കൂളുകളും വിഭവ സമാഹരണത്തിന് പങ്കാളിത്തം വഹിച്ചു. വരും വര്‍ഷങ്ങളിലും ഉല്‍പ്പന്ന സമര്‍പ്പണം ഉണ്ടാകുമെന്ന് സാംസ്കാരിക സമിതി കേന്ദ്ര ഉപദേശക സമിതി ചെയര്‍മാനും കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. പി. ചന്ദ്രമോഹന്‍, സമിതി സംസ്ഥാന പ്രസിഡന്‍റ് രതീഷ്. ജെ. ബാബു, ജനറല്‍ സെക്രട്ടറി കെ. കെ. കൃഷ്ണകുമാര്‍, ട്രഷറര്‍ വി. സജീവ്, മറ്റ് ഭാരവാഹികളായ പി.ജി. രാജേന്ദ്ര ബാബു, എം. എന്‍. മോഹനന്‍, അഡ്വ. എല്‍. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു. ശിവഗിരി തീര്‍ത്ഥാടന കാലത്തും മറ്റ് അവസരങ്ങളിലും ഭക്തര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദം അന്നദാനത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് മഠത്തില്‍ നിന്നും അറിയിച്ചു. വിവരങ്ങള്‍ക്ക് 9447551499













