*മയ്യഴിയുടെ കഥാകൃത്ത് എം.രാഘവൻ ഇനി ഓർമ്മ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*മയ്യഴിയുടെ കഥാകൃത്ത് എം.രാഘവൻ ഇനി ഓർമ്മ*
15/12/2025
മാഹി:
ചെറുകഥാകൃത്തും നാടക രചയിതാവും, നോവലിസ്റ്റുമായിരുന്ന എം.രാഘവൻ (95) ഇന്ന് പുലർച്ചെ ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് വീട്ടിൽ നിര്യാതനായി. ദില്ലിയിൽ ഫ്രഞ്ച് എംബസ്സിയിലെ സാംസ്കാരികവകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും, കൊറമ്പാത്തിയമ്മയുടേയും മകനാണ്. ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കൾ:ഡോ: പിയൂഷ് (കോയമ്പത്തൂർ ) സന്തോഷ്. മരുമക്കൾ: ഡോ:മൻവീൻ (പഞ്ചാബ്) പ്രഭ (ധർമ്മടം). സഹോദരങ്ങൾ: കഥാകാരൻ എം.മുകുന്ദൻ, ശിവദാസ് (റിട്ട:ചീഫ് എഞ്ചിനീയർ ഭക്രാനംഗൽ), എം.വിജയലക്ഷ്മി (ധർമ്മടം). പരേതരായ
മണിയമ്പത്ത് ബാലൻ (എഞ്ചിനീയർ) എം. ശ്രീജയൻ (പെരിങ്ങാടി), കൗസല്യ, ദേവകി.
സംസ്ക്കാരം ഇന്ന് വൈകുന്നേരംട 3 മണിക്ക് മാഹി മുൻസിപ്പാൽ വാതക ശ്മശാനത്തിൽ നടക്കും. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസ്സായ അദ്ദേഹം മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ൽ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും













