രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് രാഹുൽ പുറത്തിറങ്ങുന്നത്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം.  16 ദിവസത്തിന് ശേഷമാണ് രാഹുൽ പുറത്തിറങ്ങുന്നത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം.

16 ദിവസത്തിന് ശേഷമാണ് രാഹുൽ പുറത്തിറങ്ങുന്നത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയവയാണ് കോടിതി മുന്നോട്ടുവച്ച ഉപാധികൾ16 ദിവസമായി റിമാൻഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.

നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹർജി തള്ളിയത്.

അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുൽ ഈശ്വറിനെ നവംബർ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.