*ജീവിതത്തില്‍ തിരുത്തലുകളും പ്രധാനം: മന്ത്രി ജെ ചിഞ്ചുറാണി*
Keralanewsmedia. Online
PRESS RELEASE 15/12/2025
*ജീവിതത്തില്‍ തിരുത്തലുകളും പ്രധാനം: മന്ത്രി ജെ ചിഞ്ചുറാണി*
തെറ്റുപറ്റുന്നവര്‍ക്ക്അതുതിരുത്താനാകുന്നസാഹചര്യമൊരുക്കുക സുപ്രധാനമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ ജയില്‍ അങ്കണത്തില്‍ ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക പരിവര്‍ത്തനത്തിനുള്ള അവസരമാക്കി ജയില്‍വാസം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളില്‍നിന്ന് അകലുന്നതിനും പൊതുസമൂഹത്തിന്റെ ഭാഗമായി തുടരുന്നതിനുമുള്ള തിരുത്തല്‍കേന്ദ്രങ്ങളാണ് ജയിലുകള്‍ എന്നും പറഞ്ഞു.
എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി. കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം. നൗഷാദ്, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.അജിത്ത് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.ശ്രീഹരി, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്ത്, ജില്ലാ ട്രഷറി ഓഫീസര്‍ എസ്.ബിജിദാസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ആര്‍.രമ്യ, ടൗണ്‍ യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ടി.വിനു, കെജെഎസ്ഒഎ മേഖല കമ്മിറ്റി അംഗം മിറാഷ് റഷീദ്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജി.എസ്.സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3467/2025)
*കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഡിസംബര്‍ 17 മുതല്‍*
സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം, ചര്‍മ്മമുഴ എന്നിവ നിയന്ത്രിക്കാന്‍ ഡിസംബര്‍ 17 മുതല്‍ കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്. പത്തനാപുരം ഗാന്ധിഭവനിലെ ഫാമില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍ അധ്യക്ഷനാകും.
മൂന്ന് ആഴ്ച വകുപ്പിന്റെ സ്‌ക്വാഡുകള്‍ വീടുകള്‍തോറും കുത്തിവയ്പ് നടത്തും. 140 സ്‌ക്വാഡുകള്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്. കുത്തിവയ്പ് പൂര്‍ണമായും സൗജന്യമാണ്.
വാക്‌സിന്‍ നല്‍കിയ ഉരുക്കളുടെ ചെവിയില്‍ പ്രത്യേക ടാഗ് പതിപ്പിക്കും. പ്രസവിക്കാറായ ഉരുക്കളെ കുത്തിവയ്പില്‍നിന്നും ഒഴിവാക്കും. 1,19,193 കാലികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കും.
ആറ് മാസം കൂടുമ്പോഴാണ് കാലികള്‍ക്ക് സംക്രമികരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. രമ ജി. ഉണ്ണിത്താന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3468/2025)
*അറിയിപ്പ്*
കൊല്ലം കച്ചേരി പോസ്റ്റ് ഓഫീസ് സിവില്‍ സ്റ്റേഷനിലെ പോസ്റ്റ് ഓഫീസുമായി ലയിച്ച് പ്രവര്‍ത്തിക്കുമെന്ന് മേഖലാ സീനിയര്‍ സൂപ്രണ്ട് പോസ്റ്റല്‍ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുക.
(പി.ആര്‍.കെ നമ്പര്‍ 3469/2025)
*ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്*
വിമുക്തഭട•ാരുടെ മക്കളില്‍ പത്താം ക്ലാസ് മുതല്‍ പി.ജി വരെ പഠിക്കുന്നവര്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെ ആയിരിക്കണം. serviceonline.gov.in>kerala മുഖേന അപേക്ഷിച്ചതിന്റെ പകര്‍പ്പ് ഡിസംബര്‍ 28 വൈകിട്ട് 5.15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2792987.
(പി.ആര്‍.കെ നമ്പര്‍ 3470/2025)
*പി.എസ്.സി അഭിമുഖം*
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.474/24) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 18, 19 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 3471/2025)
*പശു വളര്‍ത്തല്‍ പരിശീലനം*
കൊട്ടാരക്കര കില സി.എസ്.ഇ.ഡി. (ഇ.റ്റി.സി) യില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. ഭക്ഷണം, താമസം ഉള്‍പ്പെടെ സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. രജിസ്ട്രേഷനായി പേര്, വിലാസം എന്നിവ 8921819967 നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം. ഫോണ്‍: 0474 2454621.
(പി.ആര്‍.കെ നമ്പര്‍ 3472/2025)
*സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ്*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് https://app.srccc.in/register ലിങ്കില്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.srccc.in.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍:
1. ഐ.സി.എ കൊട്ടിയം- ഫോണ്‍: 0474-2531297
2. എന്‍.എസ്.എസ് കമ്പ്യൂട്ടര്‍ സെന്റര്‍ പുനലൂര്‍- ഫോണ്‍: 7012592031
3. സെന്‍ട്രല്‍ ഐ.ടി.ഐ, ഡി.ബി കോളേജിന് സമീപം, ശാസ്താംകോട്ട- ഫോണ്‍: 9400853522.
(പി.ആര്‍.കെ നമ്പര്‍ 3473/2025)
*സ്ത്രി സുരക്ഷ സര്‍വേ; അപേക്ഷ ക്ഷണിച്ചു*
സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും പ്രവര്‍ത്തന പരിചയമുള്ള ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കേരള വനിതാ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അവസാനതീയതി: ഡിസംബര്‍ 24. വിവരങ്ങള്‍ക്ക്: keralawomenscommission.gov.in. ഫോണ്‍: 0471 2303659, 8281199055.
(പി.ആര്‍.കെ നമ്പര്‍ 3474/2025)
*സൗജന്യ ബേക്കറി കോഴ്സ്*
അസാപ്പ് കേരളയും ഡി.ഐ.സി കൊല്ലവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 75 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ ആര്‍ട്ടിസനല്‍ ബേക്കറി കോഴ്‌സിന് അപേക്ഷിക്കാം. കൊല്ലം ജില്ലക്കാര്‍ക്ക് മുന്‍ഗണന. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. രജിസ്‌ട്രേഷനായി: https://forms.gle/4sqP7rcqfz9icBio7 ഫോണ്‍ : 9495999672.
(പി.ആര്‍.കെ നമ്പര്‍ 3475/2025)
*ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്*
സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍സി/പ്ലസ്ടു. കോഴ്‌സ് കാലാവധി: ആറ് മാസം. പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലാണ് പഠനകേന്ദ്രം. ഫോണ്‍: 9496244701.
(പി.ആര്‍.കെ നമ്പര്‍ 3476/2025)
*ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാം*
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ഡിഗ്രി അഥവാ തത്തുല്യം. അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ക്ക്: https://srccc.in/download. . ഫോണ്‍ : 0471 2325101, 8281114464.
(പി.ആര്‍.കെ നമ്പര്‍ 3477/2025)
*പി.എസ്.സി അഭിമുഖം*
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (തമിഴ്) ( കാറ്റഗറി നം.248/24), ഡ്രോയിംഗ് ടീച്ചര്‍ (എച്ച്.എസ്) (ഫസ്റ്റ് എന്‍.സി.എ-എം) (കാറ്റഗറി നം 802/24), സ്വീയിംഗ് ടീച്ചര്‍ (എച്ച്.എസ്) (ഫസ്റ്റ് എന്‍.സി.എ-എസ്.സി) (കാറ്റഗറി നം. 453/24) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 17ന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 3478/2025)
*ഉത്സവ-മദ്യനിരോധിത മേഖല*
മയ്യനാട് പുല്ലിച്ചിറ മരിയന്‍ വാര്‍ഷിക തീര്‍ഥാടന മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 20 മുതല്‍ 22 വരെ പള്ളിയും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യനിരോധിത ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3479/2025)
*ക്ഷീരസംഗമം 'പടവ് 2025’ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും*
സംസ്ഥാന ക്ഷീരസംഗമം 'പടവ് 2025’ നോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജനുവരി 12, 13, 14 തീയതികളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെന്‍സില്‍ ഡ്രായിംഗ്, ഉപന്യാസ രചന, പെയിന്റിംഗ്, ക്ഷീര പ്രശ്‌നോത്തരി എന്നിവയാണ് മത്സരയിനങ്ങള്‍. യു പി, ഹൈസ്‌കൂള്‍ തലങ്ങളിലായാണ് മത്സരങ്ങള്‍. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി ഡിസംബര്‍ 27 ന് വൈകിട്ട് അഞ്ചിനകം ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8089391209, 0476 2698550.
(പി.ആര്‍.കെ നമ്പര്‍ 3480/2025)
*കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട കൊട്ടാരക്കര, പട്ടാഴി, സദാനന്ദപുരം, കുളക്കട സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ സെപ്തംബര്‍ 18,19 തീയതികളില്‍ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18, 19 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കൊട്ടാരക്കര ഡയറ്റ് ഹാളില്‍ നടത്തും. ഹാള്‍ടിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പും ഹാജരാക്കണം. കാറ്റഗറി ഒന്നും രണ്ടും ഡിസംബര്‍ 18നും മൂന്നും നാലും ഡിസംബര്‍ 19നുമാണ് പരിശോധന. ഫോണ്‍ 0474 2454763.
(പി.ആര്‍.കെ നമ്പര്‍ 3481/2025)
*ഗതാഗത നിയന്ത്രണം*
ചെറിയവെളിനല്ലൂര്‍-പെരപ്പയം റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. പോരേടം ഭാഗത്ത് നിന്നു ചെറിയ വെളിനല്ലൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ പോരേടം -അര്‍ക്കന്നൂര്‍ പാലം വഴി മണിയംമുക്ക്/ഇലവിന്‍മുട് റോഡ് വഴി പോകണം.
(പി.ആര്‍.കെ നമ്പര്‍ 3482/2025)













