ശ്രീനാരായണ സംസ്കാരിക സമിതി ശിവഗിരിയില്‍ ഗുരുപൂജ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിച്ചു.
റിപ്പോർട്ട് :സജീവ് ഗോപാലൻ
ശ്രീനാരായണ സംസ്കാരിക സമിതി ശിവഗിരിയില്‍ ഗുരുപൂജ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിച്ചു.
ശിവഗിരി: തീര്‍ത്ഥാടനകാലത്തിന് സമാരംഭം കുറിച്ച ഇന്നലെ മുതല്‍ ശിവഗിരിയിലേക്ക് ഗുരുപൂജ പസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും എത്തിച്ചു തുടങ്ങി..ആദ്യ ഉത്പന്നങ്ങളുമായി ശ്രീനാരായണ സംസ്കാരിക സമിതി പ്രവര്‍ത്തകര്‍ രാവിലെ തന്നെ സമാധിമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. പി.ചന്ദ്രമോഹന്‍, സംസ്ഥാന പ്രസിഡന്‍റ് രതീഷ്. ജെ. ബാബു, ജനറല്‍ സെക്രട്ടറി കെ.കെ. കൃഷ്ണകുമാര്‍ ട്രഷറര്‍ വി.സജീവ്, വൈ.പ്രസി.പി. ജി.രാജേന്ദ്ര ബാബു, റീജണല്‍ സെക്രട്ടറിമാരായ പി.ടി. സുദര്‍ശനന്‍,എന്‍. സുധാകരന്‍, വി.മോഹനന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അനൂപ് പ്രാപ്പുഴ,എ. അനീഷ്കുമാര്‍, സനില്‍ എം.പി, കെ.കെ.പീതാംബരന്‍, ഇ.പി. സതീശന്‍, ഗംഗാസനന്‍.വി. വി , സനല്‍കുമാര്‍, ടി.കെ. ശശിധരന്‍, സുനില്‍ .എസ്, ഷിബു കോട്ടയ്ക്കകത്തുശ്ശേരി, പ്രൊഫ. പി. പത്മകുമാര്‍, പ്രൊഫ. സുകുമാരബാബു എന്നിവര്‍ നേതൃത്വം നല്‍കി. പലവ്യഞ്ജനങ്ങളും പച്ചക്കറികളും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ,ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ ,ഗരു ധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ,സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
photo_2025-12-15_15-31-58.jpg
ചിത്രം : 93 മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആദ്യ ഗുരുപൂജ ഉത്പന്ന സമര്‍പ്പണവുമായി എത്തിയ ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്‍റ് രതീഷ്.ജെ.ബാബുവില്‍ നിന്നും ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയും, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങുന്നു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ , സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ , ശ്രീനാരായണ സാംസ്കാരിക സമിതിയിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ സമീപം.













