*ക്രിസ്മസ്-പുതുവത്സരം; വിപണിയില്‍ പരിശോധന ശക്തമാക്കും*
Keralanewsmedia
PRESS RELEASE 19/12/2025
*ക്രിസ്മസ്-പുതുവത്സരം; വിപണിയില്‍ പരിശോധന ശക്തമാക്കും*
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുവിപണിയിലെ വിലക്കയറ്റം, പൂഴത്തിവയ്പ്പ്, കരിഞ്ചന്ത എന്നിങ്ങനെയുള്ള പ്രവണതകള്‍ തടയുന്നതിനായി സെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ-താലൂക്ക് തലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാകലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിതരണം, റവന്യു, ലീഗല്‍ മെട്രോളജി, പോലീസ്, ഭക്ഷ്യ സുരക്ഷ, തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പൊതുവിപണി, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍, പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍, മത്സ്യ മാംസ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ പുരോഗമിക്കുന്നു. പൊതുവിപണി പരിശോധനയുമായി ബന്ധപ്പെട്ട് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുവിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസറുടെ 0474-2794818 നമ്പറിലും അറിയിക്കാം.
(പി.ആര്‍.കെ നമ്പര്‍ 3519/2025)
*പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന്*
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ഡിസംബര്‍ 30 ന് പോളയത്തോടുള്ള കോര്‍പ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോര്‍ക്ക ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കും. കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. www.norkaroots.kerala.gov.in ല്‍ ഡിസംബര്‍ 27 നകം അപേക്ഷ നല്‍കണം. ഫോണ്‍: +91-8281004902, +91-8281004903. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്‌പോര്‍ട്ടുകളും, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് പാസ്ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്. ചികിത്സാസഹായത്തിന് പൊതുരേഖകള്‍ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറിയും മെഡിക്കല്‍ ബില്ലുകളും മരണാനന്തര ധനസഹായത്തിന് മരണസര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകര്‍ ലീഗല്‍ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതുരേഖകള്‍ക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 3520/2025)
*ക്വട്ടേഷന്‍*
ചവറ ബി.ജെ.എം സര്‍ക്കാര്‍ കോളജിലെ ഓഫീസ് ആവശ്യങ്ങള്‍ക്കായുള്ള വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23 രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ 9188900168.
(പി.ആര്‍.കെ നമ്പര്‍ 3521/2025)
*ക്വട്ടേഷന്‍*
കൊല്ലം റെസ്റ്റ് ഹൗസിലെ ക്യാന്റീന്‍ രണ്ട് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പരിചയമുള്ളരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1,300 രൂപ. ഡിസംബര്‍ 27 ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2796290.
(പി.ആര്‍.കെ നമ്പര്‍ 3522/2025)
*അപേക്ഷ ക്ഷണിച്ചു*
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി, ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. എസ് സി/എസ് റ്റി വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. www.ihrdadmissions.org മുഖേന അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദിഷ്ട അനുബന്ധങ്ങളും സഹിതം ബന്ധപ്പെട്ട പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 31 വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍ 0471 2322985, 2322501.
(പി.ആര്‍.കെ നമ്പര്‍ 3523/2025)
*വിവരങ്ങള്‍ ലഭ്യമാക്കണം*
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു നിലവില്‍ ജോലി ചെയ്യുന്നവരില്‍ 2026 ലെ എ.എസ്.എസ്.വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആകാത്ത തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഡിസംബര്‍ 25 നകം ഓഫീസില്‍ ലഭ്യമാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04742799845.
(പി.ആര്‍.കെ നമ്പര്‍ 3524/2025)
*കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍*
കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയില്‍ വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയോടെ അനുവദിക്കുന്നു. http://agrimachinery.nic.in മുഖേന ഡിസംബര്‍ 31 മുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കുരീപ്പുഴ, കാവനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവന്‍ എന്നിവയിലോ 9633879599, 9383470241, 8606069173 നമ്പറുകളിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 3525/2025)
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H
*അനിമല്‍ ഹാന്‍ഡ്‌ലര്‍ പരിശീലനം*
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന തെരുവ്‌നായ പ്രതിരോധ കുത്തിവയ്പ്, എബിസി പദ്ധതികളുടെ ഭാഗമായി തെരുവ്‌നായ്ക്കളെ പിടികൂടി എ.ബി.സി കേന്ദ്രങ്ങളിലെത്തിക്കുന്നതിന് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 30ന് ഏകദിന പരിശീലനം സംഘടിപ്പിക്കും. ഫോണ്‍: 7034337413.
(പി.ആര്‍.കെ നമ്പര്‍ 3526/2025)
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













