വിജയികൾ ഇനി പ്രധാനമന്ത്രിക്ക് മുന്നിൽ! വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് -സംസ്ഥാന ചാമ്പ്യൻഷിപ് അവസാനിച്ചു!  

Keralanewsmedia

വിജയികൾ ഇനി പ്രധാനമന്ത്രിക്ക് മുന്നിൽ! വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് -സംസ്ഥാന ചാമ്പ്യൻഷിപ് അവസാനിച്ചു!  

വിജയികൾ ഇനി പ്രധാനമന്ത്രിക്ക് മുന്നിൽ! വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് -സംസ്ഥാന ചാമ്പ്യൻഷിപ് അവസാനിച്ചു!  

തിരുവനന്തപുരം. യുവാക്കളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർഥ്യമാവൂ എന്ന് 

എ പി ജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ . സിസ തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മെയ് ഭാരത് ഡയലോഗ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. 

ദേശീയ യുവോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ മൂന്നാം ഘട്ട മത്സരമാണ് തിരുവനന്തപുരത്തു സംഘടിപ്പിച്ചത്!

മൈ ഭരത് സംഘടിപ്പിച്ച യുവജന ഡയലോഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയുടെ അധ്യക്ഷനായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ അനിൽ കുമാർ എം പങ്കെടുത്തു.

 എൻ എസ് എസ് റീജിയണൽ ഡയറക്ടർ വൈ എം ഉപ്പിൻ , മോഡറേറ്റർ ശരത് ഷെട്ടി, ജില്ലാ യൂത്ത് ഓഫീസർ സുഹാസ് എൻ, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു . 

നേരത്തെ നടന്ന ക്വിസ്, ഉപന്യാസരചന മത്സരങ്ങളിൽ വിജയികളായവരാണ് മൂന്നാം ഘട്ട മത്സരങ്ങളിൽ പെങ്കെടുക്കുക. തിരഞ്ഞെടുത്ത 10 വിഷയങ്ങളിൽ പി പി ടി അവതരണവും മുഖാമുഖവും നടന്നു . ഇവരിൽ നിന്ന് വിജയികളായ 30 പേർക്ക് ജനുവരി 11,12 തീയതികളിൽ ന്യൂ ഡൽഹി ഭാരത മണ്ഡപത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 

ഇവർ വിവിധ വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ പ്രധാന മന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കും . കേന്ദ്ര സർക്കാരിൻ്റെ യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരതാണ് സംസ്ഥാന ദേശീയതല തല മത്സരങ്ങൾ സംഘടിപ്പിച്ചത് . 

രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരം രാത്രി 9 മണിയോടെ അവസാനിച്ചു!

തിരുവനന്തപുരം തൈക്കാട് കേരള ടൂറിസം & ട്രാവൽ സ്റ്റഡീസ് സെൻ്ററിൽ ആണ് മത്സരം നടന്നത്.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H