*ഇന്ന് 2025 ഡിസംബർ 25 (1201 ധനു 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

Keralanewsmedia. Online. Com

*ഇന്ന് 2025 ഡിസംബർ 25 (1201 ധനു 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

🔥🌟🔥🌟🔥🌟🔥🌟

*✒️ചരിത്രത്തിൽ ഇന്ന്✒️*

🔅🔅🔅🔅🔅🔅🔅🔅

       *▫️25-12-2025▫️*  

🔥🌟🔥🌟🔥🌟🔥🌟

*ഇന്ന് 2025 ഡിസംബർ 25 (1201 ധനു 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

📝📝📝📝📝📝📝📝

*കലണ്ടർ പ്രകാരം ഡിസംബർ 25 വർഷത്തിലെ 359 (അധിവർഷത്തിൽ 360)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 07 ദിവസങ്ങൾ കൂടിയുണ്ട്.*

📝📝📝📝📝📝📝📝

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

♾️♾️♾️♾️♾️♾️♾️♾️

*💠ഇന്ന് ക്രിസ്തുമസ് - എല്ലാവർക്കും ക്രിസ്തുമസ് ആശംസകള്‍*

*💠സദ്ഭരണ ദിനം (ഇന്ത്യ)*

*💠തുളസി പൂജാ ദിനം (ഇന്ത്യ)*

*💠അന്താരാഷ്ട്ര ജൂത പുസ്തക ദിനം*

*💠ഭരണഘടനാ ദിനം (തായ്‌വാൻ)*

*💠ദേശീയ മത്തങ്ങ പൈ ദിനം (യുഎസ്എ)*

*💠ദേശീയ കുക്ക് ദി കുക്ക് ദിനം (യുഎസ്എ)*

*💠സംസ്ഥാന കൊറിയർ സേവന ദിനം (ഉക്രെയ്ൻ)*

*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

*🌐336* - ```റോമിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ആദ്യ ഡോക്യുമെന്ററി അടയാളമുദ്രയായി.

ക്രിസ്തുമസ് -യേശുവിന്റെ ജനനസ്മരണ. ലോകമെമ്പാടും ഈ ദിനത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നു.```

*🌐1025* - ```മീസ്ക്കോ രണ്ടാമൻ ലാംബെർട്ട് പോളണ്ടിലെ രാജാവായി കിരീടധാരണം.```

*🌐1559* - ```പീയൂസ് നാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.```

*🌐1741* - ```ആൻഡ്രൂ സെൽഷ്യസ് താപനില സംബന്ധിച്ച സെന്റി ഗ്രേഡ് തത്വം അവതരിപ്പിച്ചു.```

 

*🌐1932* - ```ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ എഴുപതിനായിരത്തിലേറെപ്പേർ മരിച്ചു.```

*🌐1946* - ```സോവിയറ്റ് യൂണിയന്റെ F-1 ആണവ റിയാക്ടറിൽ ആദ്യ യൂറോപ്യൻ സ്വയം-സുസ്ഥിര ആണവ ചെയിൻ റിയാക്ഷൻ ആരംഭിച്ചു.```

*🌐1968* – ```അപ്പോളോ പ്രോഗ്രാം: അപ്പോളോ 8 ട്രാൻസ്-എർത്ത് ഇൻജക്ഷൻ (TEI) വിജയകരമായി.```

*🌐1991* - ```മിഖായേൽ ഗോർബച്ചേവ്‌ സോവ്യറ്റ്‌ യൂണിയൻ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും രാജിവച്ചു.```

 Keralanewsmedia

*🌐2000* - ```ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന പദ്ധതി ആരംഭിച്ചു.```

*🌐2002* - ```ഗ്രാമീണ സ്വൽ ജലധാര പദ്ധതി തുടങ്ങി.```

*🌐2003* - ```ഡിസംബർ 19 ന് മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറങ്ങിയ മോശം ബീഗിൾ 2 പേടകത്തിന്റെ ലാൻഡിംഗിന് തൊട്ടുമുമ്പ് പ്രക്ഷേപണം നിർത്തി.```

*🌐2012* - ```ഷിംകെൻറ് നഗരത്തിന് സമീപം ആന്റനോവ് An-72 വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു.```

 Keralanewsmedia

*🌐2018* - ```ബോഗിബീൽ പാലം, വടക്ക് കിഴക്ക് ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന റെയിൽ – റോഡ് പാലം അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.```

*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

*🌹അടൽ ബിഹാരി വാജ്പേയി* - ```അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്.``

Keralanewsmedia

*🌹സന്തോഷ് ജോർജ് കുളങ്ങര* - ```ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര (ജനനം ഡിസംബർ 25, 1971). ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.```

Keralanewsmedia

*🌹ഗോപാലകൃഷ്ണൻ കോലഴി* - ```മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണൻ കോലഴി (ജനനം ഡിസംബർ 25, 1934 - മരണം ജനുവരി 4, 1983 ). ബാലസാഹിത്യകാരനെന്ന നിലയിൽ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകൾ മലയാള പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും', ‘മുറ്റത്തു ഞാനൊരു മുല്ല നട്ടു’തുടങ്ങിയ കവിതകൾ ഇദ്ദേഹത്തിന്റേതാണ്. 1961ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒരു ജ്യോതിഷപണ്ഡിതനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു

Keralanewsmedia

*🌹പി.കെ. നാരായണപിള്ള* - ```പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (25 ഡിസംബർ 1910 - 20 മാർച്ച് 1990). 'കൈരളീധ്വനി' എന്ന ഗ്രന്ഥത്തിന് 1978 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും വിശ്വഭാനു എന്ന സംസ്കൃത മഹാകാവ്യത്തിന് 1982 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.```

*🌹കപില വത്സ്യായൻ* - ```ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയാണ് ഡോ. കപില വത്സ്യായൻ. (ജനനം: 25 ഡിസംബർ 1928). ഇദ്ദേഹം മുൻ രാജ്യസഭാ അംഗവുമായിരുന്നു.സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി പ്രസിദ്ധകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ സ്ഥാപക ഡയറക്ടർ, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ പദവികളിലിരുന്നുകൊണ്ട് അനവധി പരിപാടികൾ സംഘടിപ്പിക്കുവാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.```

 Keralanewsmedia

*🌹അരുണ ബുദ്ധ റെഡ്ഡി* - ```അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരമാണ് അരുണ ബുദ്ധ റെഡ്ഡി (ജനനം : 1995 ഡിസംബർ 25). 2018-ൽ മെൽബണിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിൽ ഇവർ വെങ്കല മെഡൽ നേടിയിരുന്നു. ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് അരുണ റെഡ്ഡി. 2013, 2014, 2017 എന്നീ വർഷങ്ങളിലെ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് മെഡലുകളും നേടിയിട്ടുണ്ട്.```

Keralanewsmedia

*🌹അലിസ്റ്റയർ കുക്ക്* - ```ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരവും ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകനുമാണ് അലിസ്റ്റയർ നഥാൻ കുക്ക് എന്ന അലിസ്റ്റയർ കുക്ക്(ജനനം 25 ഡിസംബർ 1984).ഒരു ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായാണ് അറിയപ്പെടുന്നത്.2006 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.ടെസ്റ്റ് ക്രിക്കറ്റിൽ 1000 ,2000,3000,4000,5000 റൺസ് പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരം എന്ന ബഹുമതി കുക്കിനു സ്വന്തമാണ്.```

 Keralanewsmedia

*🌹അൻവർ സാദാത്ത്* - ```ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത് (25 ഡിസംബർ 1918 – 6 ഒൿടോബർ 1981). 15 ഒക്ടോബർ1970 മുതൽ 6 ഒൿടോബർ1981 വരെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്ഷ്യൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മുൻ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുന്നാസറിന്റെ അടുത്ത സുഹൃത്തും ആയിരുന്നു.```

Keralanewsmedia

*🌹ഐ.സി. ചാക്കോ* - ```കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ഐ.സി. ചാക്കോ (25 ഡിസംബർ 1875 - 27 മേയ് 1966). ഇംഗ്ളീഷ്, മലയാളം, സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, സുറിയാനി, ഫ്രഞ്ച്, ജർമ്മൻ, തമിഴ് എന്നീ ഭാഷകൾ ചാക്കോയ്ക്ക് അറിയാമായിരുന്നു. വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകി.``` 

 Keralanewsmedia

*🌹കെ.ടി. ശങ്കരൻ* - ```കെ.ടി. ശങ്കരൻ (ജനനം 25 ഡിസംബർ 1954) കേരളാ ഹൈക്കോടതിയിലെ ന്യായാധിപനാണ്. 2005 ഫെബ്രുവരി 2-ാം തിയതി കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജ് ആയും, 2006 നവംബർ 22-ാം തിയതി പെർമനന്റ് ജഡ്ജ് ആയും നിയമിതനായി.ഇന്നത്തെ രീതിയിലുള്ള മാധ്യമദൃശ്യങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും, സമൂഹത്തിൽ പരസ്പര വിദ്വേഷത്തിന്റെ കനലുകൾ എരിയുന്നതോടൊപ്പം തിന്മകൾ നിറയുകയാണെന്നും പയ്യന്നൂർ സബ് കോടതിയിൽ ഗാന്ധി പ്രതിമയുടെ അനാവരണം നിർവഹിക്കുന്ന വേളയിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ അഭിപ്രായം പ്രകടിപ്പിച്ചു.``` 

Keralanewsmedia

*🌹ക്ലാര ബാർട്ടൺ* - ```അമേരിക്കയിൽ നിന്നുമുള്ള ആതുരശുശ്രൂഷകയും, അമേരിക്കൻ റെഡ്ക്രോസ്സിന്റെ സ്ഥാപകയുമായിരുന്നു ക്ലാരിസ്സ ഹാർലൊ ബാർട്ടൺ എന്ന ക്ലാര ബാർട്ടൺ (ജനനം 25 ഡിസംബർ 1821 – മരണം 12 ഏപ്രിൽ, 1912). 1861 ലെ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് ഒരു ആശുപത്രിയിലെ നേഴ്സ് ആയിരുന്നു ക്ലാര. സ്ത്രീകൾ അധികം പുറത്തുപോയി ജോലി ചെയ്യാതിരുന്ന കാലഘടത്തിലായിരുന്നു ക്ലാര യുദ്ധമേഖലയിൽ ശുശ്രൂഷകയായി സേവനമനുഷ്ഠിച്ചിരുന്നത്.```

 Keralanewsmedia

*🌹ഡൈഡോ* - ```ഒരു ബ്രിട്ടീഷ് പോപ് ഗായികയും സംഗീതജ്ഞയുമാണ് ഡൈഡോ (ജനനനാമം: ഫ്ലോറിയൻ ക്ലൊഡ് ഡി ബോൻവില്ലെ ആംസ്റ്റ്രോങ്; ജനനം: 25 ഡിസംബർ 1979). 21 ദശക്ഷത്തിലധികം റെക്കോഡുകൾ വിറ്റഴിച്ച ഡൈഡോ ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ആർടിസ്റ്റുകളിൽ ഒരാളാണ്.```

Keralanewsmedia

*🌹നഗ്മ* - ```തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നഗ്മ (ജനനം: 25 ഡിസംബർ, 1974) എന്നറിയപ്പെടുന്ന നന്ദിത മൊറാർജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളിൽ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു നഗ്മ.```

 Keralanewsmedia

*🌹നെയ്യാറ്റിൻ‌കര വാസുദേവൻ* - ```കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സം‌ഗീതജ്ഞനായിരുന്നു നെയ്യാറ്റിൻകര വാസുദേവൻ (ജനനം 25 ഡിസംബർ 1939 - മരണം 13 മേയ് 2008). കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച അദ്ദേഹം‌, ഉന്നതകുലജാതർ മാത്രം അരങ്ങുവാണിരുന്ന കർണാടക സം‌ഗീതമേഖലയിൽ, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായ ഏതാനും ചിലരിലൊരാളാണ്‌.```

Keralanewsmedia

*🌹നൗഷാദ് അലി* - ```ഒരു ഇന്ത്യൻ സംഗീതജ്ഞനായിരുന്നു നൗഷാദ് അലി (ഡിസംബർ 25 1919 – മേയ് 5 2006). ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സം‌വിധായകനുമാണിദ്ദേഹം. ചലച്ചിത്രരംഗത്തിന്‌ നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് ഭാരതീയസർക്കാർ അദ്ദേഹത്തിന്‌ 1981-ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുകയുണ്ടായി. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം, പദ്മഭൂഷൺ എന്നിവയും നേടിയിട്ടുണ്ട്.```

 Keralanewsmedia

*🌹പോൾ കല്ലാനോട്* - ```ചിത്രകാരനും കവിയും എഴുത്തുകാരനുമാണ് പോൾ കല്ലാനോട്(ജനനം : 25 ഡിസംബർ 1951). കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി വാരികകളിൽ കാർട്ടൂൺ പംക്തികൾ ചെയ്തു. ധാരാളം പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വരച്ചു. നാലു കവിതാസമാഹരങ്ങൾ, ബാലസാഹിത്യകൃതികൾ, പരിഭാഷ എന്നിയുൾപ്പെടെ പത്തു കൃതികൾ രചിച്ചു.```

Keralanewsmedia

*🌹പ്രിയ അഞ്ജലി റായ്* - ```പ്രിയ അഞ്ജലി റായ് (ജനനം ഡിസംബർ 25, 1977) ഒരു അമേരിക്കൻ അശ്ലീല ചലച്ചിത്ര നായികയാണ്. അശ്ലീല ചലച്ചിത്രരംഗത്തേക്കു കടക്കുന്നതിനു മുമ്പ് റായ്ഒരു ഫാഷൻ മോഡലും നീന്തൽവസ്ത്ര മോഡലുമായിരുന്നു.അശ്ലീല സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് റായ് 12 വർഷം സ്ട്രിപ്പർ ആയി ജോലി ചെയ്തു.തന്റെ 29ാം വയസ്സിൽ[6] 2007ലാണ് റായ് അശ്ലീല സിനിമാ വ്യവസായരംഗത്തേക്ക് കടക്കുന്നത്.```

 Keralanewsmedia

*🌹കോട്ടയം ഭാസി* - ```ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായർ (ജനനം ഡിസംബർ 25, 1912 - മരണം 1981). 1952-56 വരെ തിരുക്കൊച്ചി നിയമസഭയിലും ഭാസി അംഗമായിരുന്നു.```

Keralanewsmedia

*🌹മദൻ മോഹൻ മാളവ്യ* - ```ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ (ജനനം ഡിസംബർ 25, 1861 - മരണം നവംബർ 12, 1946) .സ്വതന്ത്ര്യപത്രപ്രവർത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് ശ്രദ്ധേയനായിത്തീരുകയും പിൽക്കാലത്ത് 'മഹാമന' എന്നറിയപ്പെടുകയും ചെയ്തു.```

 

*🌹മുഹമ്മദ് അലി ജിന്ന* - ```മുഹമ്മദ് അലി ജിന്ന (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും അഭിഭാഷകനും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്‌.```

Keralanewsmedia

*🌹രവീശ് മൽഹോത്ര* - ```ഭാരതവായുസേനയിലെ മുൻ വൈമാനികനും ,ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മയോടൊപ്പം ബഹിരാകാശദൗത്യങ്ങൾക്കുള്ള പരിശീലനത്തിൽ പങ്കെടുത്തയാളുമാണ് രവീശ് മൽഹോത്ര (ജനനം ഡിസംബർ 25, 1943). 1984ൽ കീർത്തിചക്രം നൽകി ഭാരതം രവീശിനെ ആദരിച്ചിട്ടുണ്ട്. പിൽക്കാലത്ത് വായുസേനയുടെ പരീക്ഷണ,പരിശോധനപറക്കൽ നടത്തുന്ന വൈമാനികനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.എയർ കമ്മഡോർ ആയി സേവനത്തിൽ നിന്നു വിരമിച്ചു.സോവിയറ്റ് യൂണിയന്റെ ബഹുമതിയായ സോവിയറ്റ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് എമങ് പീപ്പിൾസ് രവീശിനു നൽകപ്പെടുകയുണ്ടായി.`

Keralanewsmedia

*🌹രാഖി സാവന്ത്* - ```ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും, നർത്തകിയും, ടെലിവിഷൻ അഭിനേത്രിയുമാണ് രാഖി സാവന്ത് (ജനനം ഡിസംബർ 25, 1978). ‘ രാഖി സാവന്ത് അഭിനയത്തിൽ കൂടുതൽ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിൽ രാഖി നൃത്തം അവതരിപ്പിച്ചിരുന്നു. എൻ ഡി ടി വി യിലെ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോയിലൂടെ ഇപ്പോൾ എലേഷ് പരുജൻവാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തു.```

Keralanewsmedia

*🌹സചീന്ദ്ര ബക്ഷി* - ```ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് സചീന്ദ്ര നാഥ് ബക്ഷി (1904 ഡിസംബർ 25 - 1984 നവംബർ 23). ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായിരുന്ന ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സചീന്ദ്ര ബക്ഷിയെ ബ്രിട്ടീഷുകാർ ലക്നൗ സെൻട്രൽ ജയിലിലടച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടതായി വന്നു. 1937-ൽ ജയിൽ മോചിതനായ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ കോൺഗ്രസ്സുമായി അഭിപ്രായഭിന്നതയുണ്ടാവുകയും ജനസംഘിൽ ചേരുകയും ചെയ്തു.```

 Keralanewsmedia

*🌹സമ്പത്ത് രാജ്* - ```ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് സമ്പത്ത് രാജ് (Born 25 December 1968). തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.```

Keralanewsmedia

*🌹ഓം പ്രകാശ് ശർമ്മ* - ```ഹിന്ദി ഡിറ്റക്ടീവ് നോവലിസ്റ്റാണ് ഓം പ്രകാശ് ശർമ്മ (25 ഡിസംബർ 1924 - ഒക്ടോബർ 14, 1998), ജൻപ്രിയ ലെഖക് ഓം പ്രകാശ് ശർമ എന്നറിയപ്പെടുന്നു, ദേവകി നന്ദൻ ഖത്രിക്കുശേഷം ഹിന്ദിയിൽ ഡിറ്റക്ടീവ് ഫിക്ഷൻ എഴുതിയ ഏറ്റവും പ്രഗത്ഭനായ എഴുത്തുകാരനുമാണ്. 450 ലധികം ഹിന്ദി ഡിറ്റക്ടീവ് നോവലുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്.```

*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

*🌷സ്വാതിതിരുനാൾ രാമവർമ്മ* - ```പത്തൊമ്പതാം നൂറ്റാണ്ടിൽ (ജനനം ഏപ്രിൽ 16, 1813 - മരണം ഡിസംബർ 25, 1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്. സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.```

 Keralanewsmedia

*🌷ചാർളി ചാപ്ലിൻ* - ```ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.```

Keralanewsmedia

*🌷എൻ.എൽ. ബാലകൃഷ്ണൻ* - ```മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്നു നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ.എൽ. ബാലകൃഷ്ണൻ (ജ: 1942 ഏപ്രിൽ 17 ; മ: 2014 ഡിസംബർ 25). ദീർഘകാലം ഫിലിംമാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.```

 Keralanewsmedia

*🌷ഗ്യാനി സെയിൽ സിംഗ്*‌ - ```ഗ്യാനി സെയിൽ സിംഗ് (മേയ് 5 1916 – ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്.```  

*🌷ജെയിംസ് ബ്രൗൺ* - ```ജെയിംസ് ജോസഫ് ബ്രൗൺ (മേയ് 3, 1933 - ഡിസംബർ 25, 2006) ഒരു അമേരിക്കൻ ഗായകനും, ഗാനരചയിതാവും, നർത്തകനും ആയിരുന്നു. "സോൾ സംഗീതത്തിന്റെ ഗോഡ്ഫാദർ" എന്നറിയപെടുന്ന ഇദ്ദേഹം ഫങ്ക് സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്. ഇരുപതാം നൂറ്റാണ്ടിലെ സംഗീത, നൃത്ത മേഖലകളിലെ ഒരു പ്രധാന വ്യക്തിത്വമായ ജെയിംസ് ബ്രൗൺ ആറു പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടെ പല തരം സംഗീത ശൈലികളുടെ വികസനത്തിന് വഴിതെളിച്ചിട്ടുണ്ട്. 50 വർഷത്തെ ദൈർഘ്യമുള്ള ഒരു കലാജീവിതത്തിനിടയിൽ, നിരവധി കലാരൂപങ്ങളുടെ വളർച്ചയെ അദ്ദേഹം സ്വാധീനിച്ചു.```

 Keralanewsmedia

*🌷തായ്ഷോ ചക്രവർത്തി* - ```ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്നു തായ്ഷോ ചക്രവർത്തി (1879 ഓഗസ്റ്റ് 31 – 1926 ഡിസംബർ 25) . മെയ്ജി ചക്രവർത്തിക്കു ശേഷവും ഹിരോഹിതോ ചക്രവർത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാൻ ചരിത്രത്തിൽ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവർത്തിയെന്ന് അറിയപ്പെടുന്നത്.``` 

Keralanewsmedia

*🌷നിക്കോളെ ചൗഷസ്ക്യു* - ```റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (26 January 1918 – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു.```

 Keralanewsmedia

*🌷വേലു നച്ചിയാർ* - ```തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ. ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാർ. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. കുതിരസവാരിയും, ആയോധനകലകളും രാജകുമാരി അഭ്യസിച്ചു. യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കുമാരിയെ പഠിപ്പിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റാണിക്ക് പ്രാവീണ്യമുണ്ടായിരുന്നു. ശിവഗംഗയിലെ രാജാവിനെയാണ് കുമാരി വിവാഹം ചെയ്തത്.``` 

Keralanewsmedia

*🌷സൂരജ് മൽ* - ```പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ഭരത്പൂരിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (ജീവിതകാലം: 1707 ഫെബ്രുവരി–1763 ഡിസംബർ 25). ജാട്ട് വംശജരുടെ നേതാവായി പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്നു.```

 Keralanewsmedia

*🌷ഹരിത കൌർ ദിയോൾ* - ```ഫ്ലൈറ്റ് ലഫ്. ഹരിത കൌർ ദിയോൾ തനിച്ച് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ്. തന്റെ 22 വയസ്സിൽ 1994 സെപ്തംബർ രണ്ടിനായിരുന്നു ആദ്യ പറക്കൽ. ഇത് ഇന്ത്യയിലെ സ്ത്രീകളുടെ ട്രാൻസ്പോർട്ട് പൈലറ്റുമാരുടെ പരിശീലനം എന്ന നിലയിലും ഒരു നിർണ്ണായക ഘട്ടമായി മാറി.1996 ഡിസംബർ 25ന് നെല്ലോരിനു സമീപം ഉണ്ടായ വിമാനാപകടത്തിൽ മരിച്ചു.```

 Keralanewsmedia

*🌷ഹെലൻ ജോസഫ്* - ```ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ ഒരു വനിതയായിരുന്നു ഹെലൻ ബിയാട്രീസ് ജോസഫ് എന്ന ഹെലൻ ജോസഫ്(ജനനം 8 ഏപ്രിൽ 1905 – മരണം 25 ഡിസംബർ 1992). ഇംഗ്ലണ്ടിൽ ജനിച്ച ഹെലൻ, ബിരുദം പൂർത്തിയാക്കിയ ശേഷം. ബ്രിട്ടീഷ് ഇന്ത്യയിലുള്ള ഹൈദരാബാദിൽ അധ്യാപികയായി ജോലി നോക്കിയിരുന്നു. 1930 ൽ ഹെലൻ ഇന്ത്യ വിടുകയും, ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കുപ്രസിദ്ധമായ ട്രീസൺ വിചാരണയിലൂടെ ഹെലൻ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തി.1962 ൽ കോടതി ഹെലനെ വീട്ടുതടങ്കലിനു വിധിച്ചു. സബോട്ടേജ് നിയമം വന്നതിനുശേഷം ആദ്യമായി വീട്ടുതടങ്കലിനു വിധേയമാകുന്ന വ്യക്തികൂടിയാണ് ഹെലൻ. ഒന്നിൽ കൂടുതൽ തവണ ഹെലനു നേരെ വധശ്രമങ്ങളുണ്ടായി.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋കേരള ന്യൂസ്‌ മീഡിയ 🦋*

➿➿➿➿➿➿➿