*ആര്‍. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എസ്. ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റ്*
Keralanewsmedia
*PRESS RELEASE 27/12/2025- 1*
*_പുതിയഭരണനേതൃത്വം ചുമതലയേറ്റു_*
*ആര്‍. ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എസ്. ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റ്*
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ചടയമംഗലം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്‍. ലതാദേവി ചുമതലയേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സത്യവാചകം ചൊല്ലിനല്‍കി. 17 വോട്ടാണ് പ്രസിഡന്റിന് ലഭിച്ചത്. ആകെ 27 പേര്‍ വോട്ട് ചെയ്തു. തലവൂര്‍ ഡിവിഷന്‍ അംഗമായ ഡോ. മീരയ്ക്ക് 10 വോട്ട് കിട്ടി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിയും പ്രസിഡന്റിന്റെ ഭര്‍ത്താവുമായ ജി. ആര്‍. അനില്‍, മന്ത്രി ജെ. ചിഞ്ചുറാണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. പി. കെ. ഗോപന്‍, സാം കെ. ഡാനിയല്‍, മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, മുന്‍ മേയര്‍ ഹണി, എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ നെടുവത്തൂര്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എസ്. ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് ഡോ. ആര്‍. ലതാദേവി സത്യവാചകം ചൊല്ലിനല്‍കി. വൈസ് പ്രസിഡന്റിന് 17 വോട്ട് ലഭിച്ചു. ആകെ 27 അംഗങ്ങള്‍ വോട്ടിട്ടു. കുലശേഖരപുരം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വരുണ്‍ ആലപ്പാടിന് 10 വോട്ട് കിട്ടി.
കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3575/2025)
*ജില്ലാ വികസന സമിതി യോഗം 30ന്*
ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 3576/2025)
*കെ-മാറ്റ് പരിശീലനം*
നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം ബി എ പ്രവേശന പരീക്ഷയായ കെമാറ്റിന് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. https://forms.gle/hE631kJiKJt9JdQ9A മുഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447002106, 8548618290.
(പി.ആര്‍.കെ നമ്പര്‍ 3577/2025)
*എ.ഐ ക്വിസ് ജില്ലാതല മത്സരം*
ഐ.എച്ച്.ആര്‍.ഡി സംഘടിപ്പിക്കുന്ന 'ജനറേറ്റീവ് എ.ഐയും വിദ്യാഭ്യാസത്തിന്റെ ഭാവിയും' അന്താരാഷ്ട്ര കോണ്‍ക്ലേവിനോടനുബന്ധിച്ച് സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല എ.ഐ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല പ്രാഥമിക മത്സരം ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ നടക്കും. https://tinyurl.com/3hbnu2jz ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8129653909, 9497272553.
(പി.ആര്‍.കെ നമ്പര്‍ 3578/2025)
*വാഹനം ആവശ്യമുണ്ട്*
പത്തനാപുരം ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജനുവരി അഞ്ച് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 9142441514.
(പി.ആര്‍.കെ നമ്പര്‍ 3579/2025)













