നിലവില്‍ ആകെ 169 പേരാണ് ഗുരുതര സാഹചര്യങ്ങളോടെ ചികിത്സയിലുള്ളത്
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
നിലവില്‍ ആകെ 169 പേരാണ് ഗുരുതര സാഹചര്യങ്ങളോടെ ചികിത്സയിലുള്ളത്
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. മരണസംഖ്യ 13ആയി ഉയർന്നു. മരിച്ചവരിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ചികിത്സയിൽ ഉള്ളവരിൽ എട്ടുപേർ ഒരു വയസിൽ താഴെയുള്ള കുട്ടികളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ആകെ 169 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 1300ഓളം പേരെയാണ് രോഗം ബാധിച്ചത്.
സംഭവത്തിൽ രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമെന്ന് വിലയിരുത്തിയ യാദവ് സർക്കാർ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഇരയായവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും വ്യക്തമാക്കി.അസുഖബാധിതർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കണമെന്ന് മുൻസിപ്പൽ കോർപ്പറേഷനോടും കോടതി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇൻഡോറിലെ ഭഗീരഥപുരയിൽ 25-ാം തീയതി മുൻസിപ്പൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന വെള്ളത്തിന് അസാധാരണമായ രുചി മാറ്റവും മണവുമുണ്ടായെന്ന് പ്രദേശവാസികൾപറയുന്നു. വെള്ളത്തിന് കയ്പ്പ് രുചിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻസിപ്പൽ പൈപ്പിൽ നിന്ന് വരുന്ന നർമദ നദിയിൽ നിന്നുള്ള വെള്ളം കുടിച്ചപ്പോൾ മുതൽ രോഗം ബാധിച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളം കുടിച്ചവർക്ക് ഛർദി, ഡയറിയ, നിർജലീകരണം എന്നീ രോഗങ്ങൾ പിടിപ്പെട്ടു.
ശുദ്ധീകരണത്തിനായുള്ള കെമിക്കൽ അമിതമായി ഉപയോഗിച്ചതോ, മറ്റെന്തെങ്കിലും മാലിന്യങ്ങൾ കലർന്നിട്ടുണ്ടാകാം എന്നുമാണ് നിലവിലെ സംശയം. ഈ ലൈനിന് മുകളിൽ കക്കൂസ് നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













