*പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത്: 76 കേസുകള്‍ തീർപ്പാക്കി*

Keralanewsmedia

*പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത്: 76 കേസുകള്‍ തീർപ്പാക്കി*

*പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത്: 76 കേസുകള്‍ തീർപ്പാക്കി*

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 76 കേസുകള്‍ തീര്‍പ്പാക്കി. 106 കേസുകളാണ് പരിഗണിച്ചത്. 30 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികജാതി, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ സംബന്ധിച്ചവയായിരുന്നു കുടുതല്‍ പരാതികളും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള ആറു കേസുകൾ അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകി. 

അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.