കോട്ടയം: വനിതാ ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (കാറ്റഗറി നമ്പർ 045/2025, 046/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് 2025 സെപ്റ്റംബർ 16ന് നടത്താനിരുന്ന പരീക്ഷ 2026 ജനുവരി 21ന് രാവിലെ ഏഴു മുതൽ 8.50 വരെ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

Keralanewsmedia

കോട്ടയം: വനിതാ ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (കാറ്റഗറി നമ്പർ 045/2025, 046/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് 2025 സെപ്റ്റംബർ 16ന് നടത്താനിരുന്ന പരീക്ഷ 2026 ജനുവരി 21ന് രാവിലെ ഏഴു മുതൽ 8.50 വരെ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

കേരള ന്യൂസ്‌ മീഡിയ

*​വാർത്താക്കുറിപ്പ് 1*

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം

2026 ജനുവരി 16

ഭക്ഷ്യ കമ്മീഷൻ മലയിഞ്ചിപ്പാറ സ്‌കൂൾ സന്ദർശിച്ചു

കോട്ടയം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു.

തീരുമാനിച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്തരുതെന്ന് കമ്മീഷൻ സ്‌കൂൾ അധികൃതർക്ക് നിദേശം നൽകി.

സ്‌കൂളിലെ ജല സ്രോതസ് കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനും കിച്ചൻ കം സ്റ്റോർ ശാസ്ത്രീയമായി പുതുക്കി പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ വേണ്ട മറ്റ് നിർദേശങ്ങളും കമ്മീഷൻ നൽകി.

ജനുവരി ഏഴ് ബുധനാഴ്ച സ്‌കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അന്ന് ചികിത്സ തേടിയ 36 കുട്ടികളും വീണ്ടും സ്‌കൂളിലെത്തിത്തുടങ്ങിയതായി സ്‌കൂൾ അധികൃതർ കമ്മീഷനെ അറിയിച്ചു.

ഈരാറ്റുപേട്ട ഉപജില്ലാ എ.ഇ.ഒ. സി.എം. ഷംലാ ബീവി, നൂൺ മീൽ ഓഫീസർ ഉല്ലാസ് കോയിപ്പുറം, പൂഞ്ഞാർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. സുനീർ എന്നിവരും കമ്മീഷനൊപ്പമുണ്ടായിരുന്നു.

ഫോട്ടോക്യാപ്ഷൻ:

പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ സന്ദർശനം നടത്തിയപ്പോൾ.

(കെഐഒപിആർ 91/2026)

കെൽട്രോൺ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിൽ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. ജനുവരി 26 ന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 9544958182.

(കെഐഒപിആർ 92/2026)

​എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

കോട്ടയം: എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം, ഒരു വർഷം, രണ്ടു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 17 വയസിനു മേൽ പ്രായമുള്ളവരും നിശ്ചിത യോഗ്യതയുള്ളവരും ആയിരിക്കണം. www.srccc.in എന്ന വെബ്സൈറ്റിൽ കോഴ്സിന്റെ വിശദവിവരങ്ങൾ ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31 ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 0471-2325101, 8281114464.

(കെഐഒപിആർ 93/2026)

​ലേലം

കോട്ടയം: കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി പരിസരത്ത് നിർദ്ദിഷ്ട സമ്പ് ടാങ്ക്, പമ്പ് ഹൗസ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റേണ്ട മരങ്ങൾ ജനുവരി 28 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗം കാഞ്ഞിരപ്പള്ളി ഓഫീസിൽ വച്ചാണ് ലേലം. ജനുവരി 27 ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ: 8086395152.

(കെഐഒപിആർ 94/2026)

​ലേലം

കോട്ടയം: കാഞ്ഞിരപ്പള്ളി കോടതി പരിസരത്ത് നിർദ്ദിഷ്ട സമ്പ് ടാങ്ക്, പമ്പ് ഹൗസ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചിട്ടിരിക്കുന്ന 16 മരങ്ങൾ ജനുവരി 28 ന് രാവിലെ 11 ന പരസ്യമായി ലേലം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗം കാഞ്ഞിരപ്പള്ളി ഓഫീസിൽ വച്ചാണ് ലേലം. ജനുവരി 27 ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ: 8086395152.

(കെഐഒപിആർ 95/2026)

​ലേലം 23ന്

കോട്ടയം: തീക്കോയി വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് പരസ്യലേലം നടത്തും. ജനുവരി 23 ന് ഉച്ചകഴിഞ്ഞ്് 1.30 ന് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം കാഞ്ഞിരപ്പള്ളി ഓഫീസിൽ വച്ചാണ് ലേലം. ജനുവരി 22ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 8086395152.

(കെഐഒപിആർ 96/2026)

പരീക്ഷാ തീയതി മാറ്റി

കോട്ടയം: വനിതാ ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (കാറ്റഗറി നമ്പർ 045/2025, 046/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് 2025 സെപ്റ്റംബർ 16ന് നടത്താനിരുന്ന പരീക്ഷ 2026 ജനുവരി 21ന് രാവിലെ ഏഴു മുതൽ 8.50 വരെ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

(കെഐഒപിആർ 97/2026)

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H