കെവിൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ സ്വദേശി ഷിനു മോനാ(25)ണ് മരിച്ചത്. പുനലൂർ കോളേജ് ജംഗ്ഷനിലെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തുള്ള ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
കെവിൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ
കൊല്ലം: കെവിൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ സ്വദേശി ഷിനു മോനാ(25)ണ് മരിച്ചത്. പുനലൂർ കോളേജ് ജംഗ്ഷനിലെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തുള്ള ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.ഫ്ളാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽ നിന്ന് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ളാറ്റിന് മുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
2018-ൽ കേരളം ഞെട്ടലോടെ കേട്ട കെവിൻ കൊലക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണയ്ക്കൊടുവിൽ കോടതി വെറുതെവിടുകയുമായിരുന്നു.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













