കടയിൽ പന്നി പടക്കമെറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

കടയിൽ പന്നി പടക്കമെറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

കേരള ന്യൂസ്‌ മീഡിയ

കടയിൽ പന്നി പടക്കമെറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

ആറ്റിങ്ങൽ: കടയ്ക്കു മു ന്നിൽ പന്നി പടക്കമെറിഞ്ഞു ഭീകരാന്ത രീക്ഷം സൃഷ്ട‌ിച്ച ശേഷം ഒളി വിൽ പോയ കിഴുവിലം മുടപുരം കാട്ടുംപുറം പ്ലാവിളവീട്ടിൽ അറഫ ഖാനെ(27) ആറ്റിങ്ങൽ പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ശനി വൈകിട്ടു 3 മണിയോടെ ആറ്റി ങ്ങൽ പാലസ് റോഡിൽ ഫിഷ് ബോട്ട് എന്ന കടയുടെ നേർക്കാണു നാട്ടുകാർ നോക്കി നിൽക്കെപ്രതി പടക്കമെറിഞ്ഞത് . കടയിലെ ജീവന ക്കാരനായിരുന്നു അറഫഖാൻ. കടയുടമയോട് പറയാതെ അവധി എടുത്തത് സംബന്ധിച്ച് വഴക്കു പറ ഞ്ഞതിനെ തുടർന്ന് പ്രകോപിതനായ അറഫ് ഖാൻ പന്നി പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉടമയെയും മറ്റ് ജീവനക്കാരെയും വക വരു ത്താനായി രുന്നു ശ്രമമെന്ന് കടയുടമ ആറ്റിങ്ങൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കടയുടമയും മറ്റ് ജീവനക്കാരും ഒഴിഞ്ഞ് മാറിയതിനാൽ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.നിരവധി ക്രിമിനൽ കേസിലെ പ്രതി ആണ് അറഫ് ഖാൻ

. കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/18373