ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരേ നടത്തിവരുന്ന നയിചേതന 4.0 ദേശീയ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം നഗരസഭ സി.ഡി.എസുമായി ചേർന്ന് രാത്രി നടത്തം സംഘടിപ്പിച്ചു.
Keralanewsmedia
കേരള ന്യൂസ് മീഡിയ
വാർത്താക്കുറിപ്പ് 2
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
2026 ജനുവരി 17
കുടുംബശ്രീ രാത്രി നടത്തവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു
കോട്ടയം: ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരേ നടത്തിവരുന്ന നയിചേതന 4.0 ദേശീയ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം നഗരസഭ സി.ഡി.എസുമായി ചേർന്ന് രാത്രി നടത്തം സംഘടിപ്പിച്ചു. ഗാന്ധിനഗർ ജംഗ്ഷനിൽ നിന്ന് ചെമ്മനംപടി ഭാഗത്തേക്ക് രാത്രി നടത്തവും തുടർന്ന് മുടിയൂർക്കര പള്ളിക്കു സമീപമുള്ള ടർഫിൽ ഗോൾ ചലഞ്ചും നടത്തി.
കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ നളിനി ബാലൻ അധ്യക്ഷത വഹിച്ചു. നരഗസഭാംഗങ്ങളായ അനു ലൂക്കോസ്, ബിൻസി സെബാസ്റ്റ്യൻ, റെജിമോൻ, റൂബി ജോയ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ബേബി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു ശിവൻ, സി.ഡി.എസ് മെമ്പർ ജിഷ ഇ. ജെയിംസ്, എ.ഡി.എസ് പ്രസിഡന്റ് മിനി രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഇ.എസ്. ഉഷാദേവി, സ്നേഹിത കൗൺസിലർ ഡോ. ഉണ്ണി മോൾ എന്നിവർ പ്രസംഗിച്ചു.
(കെഐഒപിആർ 102/2026)
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ജില്ലാ വൺസ്റ്റോപ്പ് സെന്റിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ, ഏജൻസികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ക്വട്ടേഷൻ നൽകാം.ഫോൺ : 0481-2300955.
(കെഐഒപിആർ 103/2026)
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗത്വം പുതുക്കാൻ
കോട്ടയം: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ 2010 മുതൽ അംഗത്വം എടുക്കുകയും വിഹിതമടവ് മുടങ്ങിയതുമായ 60 വയസ്സ് തികയാത്ത ക്ഷേമനിധി അംഗങ്ങൾക്ക് പിഴയോടുകൂടി അംഗത്വം പുതുക്കുന്നതിന് ജൂൺ 30 വരെ അപേക്ഷ നൽകാം. ഫോൺ: 0495-2966577.
(കെഐഒപിആർ 104/2026)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കെൽട്രോണിന്റെ കോട്ടയം, നാഗമ്പടം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ( ഒരു വർഷം-യോഗ്യത പ്ലസ് ടൂ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം-യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ കോംപ്ലക്‌സിൽ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 9072592416.
(കെഐഒപിആർ 105/2026)













