ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷ നേടാനുള്ളനമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എട്ടാമത്തെ ഡ്രൈവർ രഹിത ട്രെയിൻ പരീക്ഷണയോട്ടം ആരംഭിച്ചു. ആറ് കോച്ചുകളുള്ള പുതിയ ട്രെയിൻ സെറ്റ് നിലവിൽ ഹെബ്ബഗോഡി ഡിപ്പോയിൽ കർശനമായ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജി ജോർജ് വട്ടപ്പാറ
കാത്തിരിപ്പ് സമയം കുറയും; യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ആരംഭിച്ച് എട്ടാമത്തെ ഡ്രൈവർരഹിത ട്രെയിൻ
ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷ നേടാനുള്ളനമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എട്ടാമത്തെ ഡ്രൈവർ രഹിത ട്രെയിൻ പരീക്ഷണയോട്ടം ആരംഭിച്ചു. ആറ് കോച്ചുകളുള്ള പുതിയ ട്രെയിൻ സെറ്റ് നിലവിൽ ഹെബ്ബഗോഡി ഡിപ്പോയിൽ കർശനമായ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഇലക്ട്രോണിക്സ് സിറ്റി മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡ്രൈവർരഹിത ട്രെയിനുകൾ വരുന്നത് വലിയ ആശ്വാസമാകും. നിലവിൽ ട്രെയിനുകളുടെ ലഭ്യത കുറവായതിനാൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. പുതിയ ട്രെയിനുകൾ സർവീസിനായി എത്തുന്നതോടെ തിരക്കുള്ള സമയങ്ങളിൽ മെട്രോ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ സാധിക്കും.
ബ്രേക്കിംഗ് പെർഫോമൻസ്, ആക്സിലറേഷൻ, ഡോർ ഓപ്പറേഷൻസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡ്രൈവർ ഇല്ലാത്ത ട്രെയിനുകൾ ആയതിനാൽ സിഗ്നലിംഗ് സംവിധാനവുമായുള്ള (Communication-based train control system) ബന്ധം കൃത്യമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
ആർ.വി. റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള പ്രധാന മേഖലകളെയാണ് യെല്ലോ ലൈൻ ബന്ധിപ്പിക്കുന്നത്. ഐടി ഹബ്ബുകളിലേക്കും വ്യവസായ മേഖലകളിലേക്കും പോകുന്ന യാത്രക്കാർക്ക് ഈ പാത നിർണ്ണായകമാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഘട്ടം ഘട്ടമായുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ ട്രെയിൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ എന്ന് ബി.എം.ആർ.സി.എൽ (BMRCL) അധികൃതർ വ്യക്തമാക്കി. വരും മാസങ്ങളിൽ കൂടുതൽ ട്രെയിനുകൾ ബെംഗളൂരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്ന് മെട്രോ പ്ലാനർമാർ കരുതുന്നു.