മൂങ്ങോട് ദേവാലയത്തിലെ  തിരുനാൾ 6 മുതൽ 15 വരെ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

മൂങ്ങോട് ദേവാലയത്തിലെ  തിരുനാൾ 6 മുതൽ 15 വരെ

മൂങ്ങോട് ദേവാലയത്തിലെ  തിരുനാൾ 6 മുതൽ 15 വരെ  

 

∙ പ്രസിദ്ധമായ ചപ്രപ്രദക്ഷിണം 14ന്  

 

വർക്കല ∙ ചരിത്രപ്രസിദ്ധ തീർഥാടന കേന്ദ്രമായ മൂങ്ങാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാൾ 6 മുതൽ 15 വരെ തിയതികളിലായി നടക്കും. 6ന് വൈകിട്ട് നാലരയ്ക്ക് അമ്പ്, പതാക പ്രയാണത്തോടെയാണ് തിരുന്നാൾ ആചരണത്തിന് തുടക്കമാകുക. വൈകിട്ട് 5.30ന് ഇടവക വികാരി ഫാ. ജോൺ‌ ബോസ്കോ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സമൂഹദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്(എമിരറ്റസ്) ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കും. 

തിരുനാൾ ദിവസങ്ങളിൽ എല്ലാദിവസവും വൈകിട്ട് അ​ഞ്ചിനു നടക്കുന്ന ജപമാല, ലിറ്റിനി, നൊവേന തുടങ്ങിയവയോടെ തിരുനാൾ കർമങ്ങൾ ആരംഭിക്കും. ദിവസവും 5.30ന് സമൂഹദിവ്യബലി അർപ്പിക്കും. തിരുവനന്തപുരം അതിരൂപതയിലെ വൈദികർ ദിവ്യബലി കർമങ്ങൾക്ക് നേതൃത്വം നൽകും.  

14–ാം തിയതി വൈകിട്ട് ആരംഭിക്കുന്ന സന്ധ്യാവന്ദന പ്രാർഥനയോടെ മൂങ്ങോട് ദേവാലയത്തിൽ നിന്നും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ സ്വരൂപവും വഹിച്ചുകൊണ്ടുള്ള ചപ്രപ്രദക്ഷിണം നടക്കും. ഇടവകയിലെ മൂങ്ങോട്, മുടിയാക്കോട്, വെട്ടുകാട് ഭാഗങ്ങളിലേക്ക് കരയിലും ചങ്ങാടം വഴി ജലമാർഗവും സഞ്ചരിച്ചെത്തുന്ന പ്രദക്ഷിണം ചരിത്രപ്രസിദ്ധമാണ്. 15ന് തിരുനാൾ സമാപന ദിവസത്തിൽ രാവിലെ 10ന് സമൂഹദിവ്യബലി നടക്കും. 12.30ന് സ്നേഹവിരുന്ന്. വൈകിട്ട് അഞ്ചിന് കൊല്ലം രൂപത ബിഷപ്(എമിരറ്റസ്) ഡോ. സ്റ്റാൻലി റോമന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ തിരുനാൾ സമൂഹദിവ്യബലി നടക്കും. തുടർന്ന് മൂങ്ങാട് പ്രദേശത്ത് തിരുനാൾ പ്രദക്ഷിണം തുടരും. ശേഷം കൊടിയിറക്കോടെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമാകും. ഫെബ്രുവരി 16 മുതൽ 21 വരെ പള്ളി അങ്കണത്തിൽ വിപുലമായ വ്യാപരമേളയും വിവിധ കലാപരിപാടികളും നടക്കും.  

∙∙∙∙