കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച ഇന്ന്*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച ഇന്ന്*

*കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഉഭയകക്ഷി ചർച്ച ഇന്ന്*

 *തിരുവനന്തപുരം* :നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് -കേരള കോൺഗ്രസ് ഉഭയ കക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് നടക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എന്നിവർ തിരുവനന്തപുരത്തുണ്ട്. ഇന്നും നാളെയുമായി ചർച്ചകൾ ഉണ്ടാവുമെന്നാണ് സൂചന. 10 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ്‌. എന്നാൽ കേരള കോൺഗ്രസിന് 10 സീറ്റുകൾ നൽകുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇനിയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ഇന്നലത്തെ പ്രതികരണം. സീറ്റുകൾ വച്ചുമാറുന്ന ചർച്ചകൾ നടക്കും. ഏറ്റുമാനൂരും പൂഞ്ഞാറും പരസ്പരം വെച്ച് മാറണം എന്നാണ് ചർച്ചകൾ . കേരള കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റുകൾ വിട്ടുനൽകില്ലെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.