കേരള വിദ്യാർഥി യൂണിയൻറെ സംസ്ഥാന മുൻ അധ്യക്ഷനും, രണ്ടു പതിറ്റാണ്ടുകാലം മാവേലിക്കരയുടെ എംഎൽഎയും ആയിരുന്ന എം മുരളി അന്തരിച്ചു.
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ദൗ ലത് ഷാ എം
ദുഃഖകരമായ വേർപാട്... 🌹😢
കേരള വിദ്യാർഥി യൂണിയൻറെ സംസ്ഥാന മുൻ അധ്യക്ഷനും, രണ്ടു പതിറ്റാണ്ടുകാലം മാവേലിക്കരയുടെ എംഎൽഎയും ആയിരുന്ന എം മുരളി അന്തരിച്ചു.
തിരുവനന്തപുരം ജിജി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായാണ് മരണം സംഭവിച്ചത്.
2006 ൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, 2011 കായംകുളം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
ഏറെ സൗഹൃദം പുലർത്തിയിരുന്ന ജനകീയനായ പൊതു പ്രവർത്തകനായിരുന്നു...