ലോക കാൻസർ ദിനാചരണം 

Keralanewsmedia

ലോക കാൻസർ ദിനാചരണം 

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം 

ലോക കാൻസർ ദിനാചരണം 

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത യുടെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കലാവതി എം സി കാൻസർ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് കീഴിൽ നിലവിൽ പരിശീലനം നേടിവരുന്ന വിവിധ ബാച്ചിലെ ഉദ്യോഗാർഥികൾ, കമ്മ്യൂണിറ്റി വോളന്റിയർമാർ, രക്ഷിതാക്കൾ എന്നിവർ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുത്തു.. അദാനി സ്കിൽ ഡെവലപ്പ്മെന്റ്, അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം ടീം അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി..