60 വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ 16,17 തീയതികളിൽ സെക്രട്ടേറിയറ്റ് മാർച്ചും നിരാഹാര സമരവും ധർണയും സംഘടിപ്പിക്കുന്നു.
Keralanewsmedia
ബാലരാമപുരം: 60 വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തിൽ 16,17 തീയതികളിൽ സെക്രട്ടേറിയറ്റ് മാർച്ചും നിരാഹാര സമരവും ധർണയും സംഘടിപ്പിക്കുന്നു.
സംസ്ഥാന കൺവീനർ ഫഹദ് നോർത്തിന്റെ നേതൃത്വത്തിൽ സജ്ജാദ് സഹീർ,ധനേഷ്,അലക്സ് പീറ്റർ,ബിജു തങ്കപ്പൻ എന്നിവർ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹമിരിക്കും. 16ന് രാവിലെ 11ന് ആരംഭിക്കുന്ന നിരാഹാരസമരം ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്ര് കേരളയുടെ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്യും. ഫഹദ് നോർത്ത് അദ്ധ്യക്ഷത വഹിക്കും. സ്റ്രേറ്റ് കൺവീനർ അനിൽ ചൊവ്വര സ്വാഗതവും ഷീജ ജസ്റ്റിൻ നന്ദിയും പറയും.
17ന് രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ടി.എൻ.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്യും. ഷാജഹാൻ മൺവിള സ്വാഗതം പറയും. സ്വാഗതസംഘം കൺവീനർ എസ്.എ.റഹീം അദ്ധ്യക്ഷത വഹിക്കുന്ന പ്രതിഷേധ ധർണ കോൺഫെഡറേഷൻ ഒഫ് ഇന്ത്യ ട്രഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്യും. ജനപക്ഷം നേതാവ് ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് സഹ കൺവീനർ അനിൽ ചൊവ്വര നന്ദി പറയും.













