മത്സ്യഫെഡ് അപകട ഇൻഷുറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ മരണപ്പെട്ട രാഗേഷിന്റെ ഭാര്യ എൻ വി സിന്ധുവിന് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ കൈമാറുന്നു*
Keralanewsmedia
കേരള ന്യൂസ് മീഡിയ
*08/02/2026.Caption കണ്ണൂർ: മത്സ്യഫെഡ് അപകട ഇൻഷുറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ മരണപ്പെട്ട രാഗേഷിന്റെ ഭാര്യ എൻ വി സിന്ധുവിന് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ കൈമാറുന്നു*
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഐപിആര്‍ഡി, കേരള,
വാര്‍ത്താകുറിപ്പ്-3, 08-02-2026
https://www.prd.kerala.gov.in
*മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് ധനസഹായ വിതരണം നടത്തി*
അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി പി രാഗേഷിന്റെ കുടുംബത്തിന് ലഭിക്കുന്ന മത്സ്യഫെഡ് അപകട ഇൻഷുറൻസ് പദ്ധതി ആനുകൂല്യമായ 10 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ ഭാര്യ എൻ വി സിന്ധുവിന് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ കൈമാറി. തലശ്ശേരി ഗോപാല്‍പ്പേട്ട തിരുവാണി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷനായി.ചടങ്ങിൽ കുറിച്ചിയിൽ സംഘത്തിലെ സ്വയം സഹായ ഗ്രൂപ്പായ ശ്രീലക്ഷ്മി സ്വയം സഹായ സംഘത്തിന് മൂന്ന് ലക്ഷം രൂപയും , അറഫാ സ്വയം സഹായ സംഘത്തിന് 3,60,000 രൂപയും വിതരണം ചെയ്തു.
Caption: മത്സ്യഫെഡ് അപകട ഇൻഷുറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ മരണപ്പെട്ട രാഗേഷിന്റെ ഭാര്യ എൻ വി സിന്ധുവിന് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ കൈമാറുന്നു













