കാസർഗോഡ് 24 വയസ്സുകാരിയായ സോഷ്യൽ മീഡിയ താരം ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി...
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കാസർഗോഡ് 24 വയസ്സുകാരിയായ സോഷ്യൽ മീഡിയ താരം ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി...
കാസർഗോഡ്: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരുന്ന ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നുവിനെ ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ചിന്നു. എന്നാൽ തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു..
സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനമനുസരിച്ച് കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക വിഷമമാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിന്റെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്..













