*ഇടുക്കി ലേസർഷോ പദ്ധതി ഉദ്ഘാടനം 13 ന്*

Keralanewsmedia

*ഇടുക്കി ലേസർഷോ പദ്ധതി ഉദ്ഘാടനം 13 ന്*

*ഇടുക്കി ലേസർഷോ പദ്ധതി ഉദ്ഘാടനം 13 ന്*

കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇടുക്കി ലേസർഷോ പദ്ധതി ഫെബ്രുവരി 13 രാവിലെ 11.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡി.റ്റി.പി.സി. പാർക്കിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

ഹൈഡൽ ടൂറിസം ഡയറക്ടർ ഹർഷിൽ ആർ.മീണ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കെ.എസ്.ഇ.ബി. സിഎംഡി മിൻഹാജ് ആലം, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ പ്രതലത്തിലാണ് വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലേസർഷോ നടത്തുന്നത്.  ഈ നവീന പദ്ധതിയിലൂടെ ഭാവിയിൽ ഡാം പ്രദേശം വിനോദസഞ്ചാരികളുടെ ഹബ്ബായി മാറും