*സ്പോർട്സ് കൗൺസിൽ തെരെഞ്ഞെടുപ്പ്*

*സ്പോർട്സ് കൗൺസിൽ തെരെഞ്ഞെടുപ്പ്*

കേരള ന്യൂസ്‌ മീഡിയ 

*സ്പോർട്സ് കൗൺസിൽ തെരെഞ്ഞെടുപ്പ്*

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തെരെഞ്ഞെടുപ്പിലേക്കുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 24 ന് പ്രസിദ്ധീകരിച്ചു. നാമനിർദേശ പത്രികകൾ മാർച്ച് 5 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. മാർച്ച് 11 ഉച്ചയ്ക്ക് 2 മണിവരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. അന്ന് വൈകിട്ട് 5 ന് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. മാർച്ച് 12 ന് ബാലറ്റ് പേപ്പറുകൾ അയക്കും/ നൽകും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ തെരെഞ്ഞെടുപ്പ് മാർച്ച് 23 ന് നടക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ മാർച്ച് 23 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി സംസ്ഥാന വരണാധികാരിക്ക് ലഭിക്കണം. അന്ന് തന്നെ വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 30 ന് നടക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് ഏപ്രിൽ 8 ന് നടത്തികൊണ്ട് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തെരെഞ്ഞെടുപ്പ് പൂർത്തീകരിക്കും.