*ഹരിതചട്ടം: തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനം*
കേരള ന്യൂസ് മീഡിയ
ഐപിആര്‍ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
*ഹരിതചട്ടം: തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനം*
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തിരുവനന്തപുരം ജില്ലക്ക് രണ്ടാം സ്ഥാനം.
ഹരിത ബൂത്തുകൾ , ഹരിത ദീപം, ഹരിത ഡോക്യുമെന്റ്, മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, എൻഫോഴ്‌സ്മെൻ്റ് പ്രവർത്തനങ്ങൾ, വിവിധ ക്യമ്പയിനുകൾ, സാമൂഹിക മാധ്യമ ഇടപെടൽ എന്നിവ വിലയിരുത്തിയാണ് സംസ്ഥാന ശുചിത്വ മിഷൻ്റെ അവാർഡ്. പ്രശസ്തി പത്രവും, ഉപഹാരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനിൽ നിന്ന് ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ പി. എൻ അരുൺ രാജ് ഏറ്റുവാങ്ങി.
സംസ്ഥാന ഇലക്ഷൻ കമ്മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.













