എൽ.ഡി. എഫ് സ്ഥാനാർത്ഥി വി.ശിവൻ കുട്ടി മെയ്റോ മാർഷ്യൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു! 

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം

എൽ.ഡി. എഫ് സ്ഥാനാർത്ഥി വി.ശിവൻ കുട്ടി മെയ്റോ മാർഷ്യൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു! 

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം 

എൽ.ഡി. എഫ് സ്ഥാനാർത്ഥി വി.ശിവൻ കുട്ടി മെയ്റോ മാർഷ്യൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു! 

തിരുവനന്തപുരം. മെയ്റോ മാർഷ്യൽ കരാട്ടെ ഡോ നടത്തിയ 2025 - 26 ലെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഐഡി കാർഡ് വിതരണവും 2026 ലെ നേമം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻ കുട്ടി നിർവഹിച്ചു. 

   കഴിഞ്ഞ വർഷങ്ങൾ പോലെ തന്നെ എം.എം കരാട്ടെ നടത്തി വരുന്ന ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ നിന്ന് പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് വി.ശിവൻകുട്ടി ആണ് നിർവഹിച്ചിരുന്നത്. 

ഈ വർഷവും ബ്ലാക്ക് ബെൽറ്റ് പാസായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണo ടെസ്റ്റ് കഴിഞ്ഞ ദിവസം വരെയും വി.ശിവൻകുട്ടി തന്നെ മന്ത്രി ആയിരുന്നത് കൊണ്ട് തന്നെ അദ്ദേഹം തന്നെ നൽകണം എന്ന കമ്മിറ്റി തീരുമാനത്തിൽ ആണ് ഇലക്ഷൻ കഴിഞ്ഞതിന് ശേഷo അദ്ദേഹത്തെ കൊണ്ട് തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാർ ആയത് എന്ന് കരാട്ടെ പ്രധാന അധ്യാപകനും മെയ്റോ മാർഷ്യൽ കാരാട്ട് ക്ലബ്ബ് പ്രസിഡൻ്റുമായ കിയോഷി. അബ്ദുൽ റഹുമാൻ പള്ളിത്തെരുവ് മാധ്യമങ്ങളോട് പറഞ്ഞു. 

     കേരള സ്പോഴ്സ് കൗൺസിൽ കീഴിൽ കേരള കരാട്ടെ അസോസിയേഷൻ്റെയും (KKA) , സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) കീഴിലാണ് MEIRO MARTIAL KARATE DO സ്ക്കൂൾ പ്രവർത്തിക്കുന്നത് എന്നും , സർക്കാർ നൽകുന്ന ഗ്രേസ് മാർക്ക്, സ്പോഴ്സ് കോട്ട, സ്പോഴ്സ് ആനുകൂല്യങ്ങൾ എന്നിവ കിട്ടുന്നത് ഇത്തരം ആധികാരിക അസോസിയേഷൻ വഴി കരാട്ടെ പഠിക്കുന്നവർക്ക് മാത്രമാണ് എന്ന് സെക്രട്ടറി ജംഷാദ് പറഞ്ഞു. 

    സിറ്റിയിലെ പ്രധാന സ്കൂളുകളിലും , MM KARATE ക്ലബ്ബുകളിലും അവധിക്കാല റെഗുലർ ക്ലാസുകൾക്കുള്ള അഡ്മിഷൻ തുടരുന്നു എന്നും, മെയ് 24 നു നടക്കുന്ന ഇൻ്റർ ഡോജോ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിവിധ ഡോജോകളിൽ നിന്നുള്ള കുട്ടികൾ മാറ്റുരയ്ക്കുമെന്നും നന്ദി പറഞ്ഞു കൊണ്ട് ജോ.സെക്രട്ടറി ഐശ്വര്യ വി. വിനോദ് പറഞ്ഞു! 

*Cont. 9946892647, 7907587051, 8075234913