_എസ് ഐ ആർ_ പ്രത്യേക ബത്ത ലഭിക്കും- ജില്ല കലക്ടർ* 

_എസ് ഐ ആർ_ പ്രത്യേക ബത്ത ലഭിക്കും- ജില്ല കലക്ടർ* 

_എസ് ഐ ആർ_ പ്രത്യേക ബത്ത ലഭിക്കും- ജില്ല കലക്ടർ* 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ് ഐ ആർ) ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രത്യേക ബത്ത (സ്പെഷ്യൽ ഇൻസെന്റീവ്) അനുവദിച്ചിട്ടുണ്ട് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ ദേവീദാസ്. 

സ്പെഷ്യൽ സമ്മറി റിവിഷൻ/ സമ്മറി റിവിഷൻ എന്നിവയുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാരുടെ സ്പെഷ്യൽ ഇൻസെന്റീവ് 2,000 രൂപയായും വാർഷിക പ്രതിഫലം 12,000 രൂപയായും ഉയർത്തി. സ്പെഷ്യൽ ഇൻസെന്റീവിലേക്കുള്ള തുക ലഭിച്ചിട്ടുണ്ട്, വിതരണം ചെയ്യാനാവശ്യമായ നടപടികൾ ജില്ലാ തലത്തിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തലത്തിലും സ്വീകരിച്ചിട്ടുമുണ്ട്. വർദ്ധിപ്പിച്ച നിരക്കിലുളള വാർഷിക പ്രതിഫലം ബി.എൽ.ഒ മാർക്ക് നടപ്പ് സാമ്പത്തിക വർഷം അനുവദിക്കും. എസ് ഐ ആറിന്റെ മുഴുവൻ സമയ പ്രവർത്തനത്തിനായി മാതൃവകുപ്പിൽ നിന്നും വിടുതൽ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഈ കാലയളവിലെ ശമ്പളം മാതൃവകുപ്പിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.

2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹോം വോട്ടേഴ്സ്-പോസ്റ്റൽ ബാലറ്റ് ടീമിനോടൊപ്പം പ്രവർത്തിച്ചതിന് പ്രതിദിനം 650 രൂപയും വോട്ടർ സ്ലിപ്പ് വിതരണം ചെയ്തതിന് 600 രൂപയും പോളിംഗ് ദിനം ബൂത്തിൽ വോട്ടർമാരെ സഹായിച്ചതിന് 900 രൂപയും ബി.എൽ.ഒ മാർക്ക് അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.