*ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം*

 *ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം*

ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

15 മെയ് 2026 

 *ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം*

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 25ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

അടിസ്ഥാന യോഗ്യതയ്‌ക്കൊപ്പം സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 18നും 41നും മധ്യേ. ഫോണ്‍: 9495127149, 9037277148