*മികവിന് അംഗീകാരം; ‘മികവ് 2026’ ജൂൺ 27 ന്*
കേരള ന്യൂസ് മീഡിയ
*മികവിന് അംഗീകാരം; ‘മികവ് 2026’ ജൂൺ 27 ന്*
ചവറ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന അക്കാദമിക മികവുകൾക്ക് അംഗീകാരം നൽകുന്ന ബേബി ജോൺ ഫൗണ്ടേഷന്റെ “മികവ് 2026” – എംഎൽഎയുടെ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് "ജൂൺ 27ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ചവറ ടൈറ്റാനിയം ജംഗ്ഷന് സമീപമുള്ള അജ്നാജ് കൺവെൻഷൻ സെന്ററിൽ നടക്കും.
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി (+2), വിവിധ സർവകലാശാലാ പരീക്ഷകൾ, മത്സരപരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബേബി ജോൺ ഫൗണ്ടേഷനും മണ്ഡലത്തിലെ എം എൽ എ കൂടിയായ മന്ത്രി ഷിബു ബേബി ജോണും ചേർന്ന് ആദരിക്കും.
വിജയികൾക്ക് ബേബി ജോൺ ഫൗണ്ടേഷൻ പുരസ്കാരം, എംഎൽഎയുടെ എക്സലൻസ് പ്രശസ്തിപത്രം എന്നിവ വിതരണം ചെയ്യും.
ചലച്ചിത്ര താരം മധുപാലാണ് മുഖ്യാതിഥി. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പൊതുരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.













