നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്*
കേരള ന്യൂസ് മീഡിയ
*നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്*
ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
*ഓറഞ്ച് അലർട്ട്*
*പത്തനംതിട്ട*: അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)
*മഞ്ഞ അലർട്ട്*
*കോട്ടയം*: മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
*പുറപ്പെടുവിച്ച സമയവും തീയതിയും: 12.00 PM, 06/08/2026*
*CWC-KSEOC-KSDMA*













