വാട്സാപ്പില്ലേ? കെഎസ്ആർടിസി ടിക്കറ്റെടുക്കാൻ ഇനി ഒരു ഹായ് അയച്ചാൽ മതി

വാട്സാപ്പില്ലേ? കെഎസ്ആർടിസി ടിക്കറ്റെടുക്കാൻ ഇനി ഒരു ഹായ് അയച്ചാൽ മതി

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

വാട്സാപ്പില്ലേ? കെഎസ്ആർടിസി ടിക്കറ്റെടുക്കാൻ ഇനി ഒരു ഹായ് അയച്ചാൽ മതി

കെഎസ്ആർടിസി ടിക്കറ്റെടുക്കാൻ ഇനി ആപ്പുകളെ ആശ്രയിക്കേണ്ട കാര്യമില്ല. വാട്സാപ്പിലെ ഒരു നമ്പറിൽ ഹായ് അയച്ചാൽ തന്നെ മിനിറ്റുകൾക്കകം നിങ്ങൾക്ക് ടിക്കറ്റെടുക്കാം. ബുക്കിങ് സംവിധാനമുള്ള കെ എസ് ആർ ടി സി ബസുകളിലാണ് ഇത്തരത്തിൽ ടിക്കറ്റ് എടുക്കാൻ സൗകര്യം. എഐ അധിഷ്ഠിത സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്.

യാത്ര ചെയ്യേണ്ട സ്ഥലം, തീയതി, സർവീസ്, സീറ്റ് എന്നിവയെല്ലാം ഇതുവഴി പൂർത്തിയാക്കാൻ സാധിക്കും. ഇതോടെ, കൗണ്ടറിൽ ക്യൂ നിൽക്കാതെയും ഒരു പ്രത്യേക ആപ്പി​ന്റേയോ മറ്റോ സഹായമില്ലാതെയും വളരെ എളുപ്പത്തിൽ നമ്മുടെ ബുക്കിങ് പൂർത്തിയാക്കാം

ഇനി ഇത്തരത്തിൽ വാട്സാപ്പ് വഴി കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ എടുക്കാം എന്ന് നോക്കാം..

9447071021 എന്ന നമ്പറിൽ ഹായ് അയച്ചാലാണ് നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനുശേഷം, എങ്ങോട്ടാണ് യാത്ര, എത്ര പേര് യാത്ര ചെയ്യുന്നു, യാത്ര ചെയ്യുന്ന തീയതി തുടങ്ങിയ വിവരങ്ങൾ നൽകണം. അപ്പോൾ ആ ദിവസം സർവീസ് നടത്തുന്ന ബസുകൾ ഏതൊക്കെയാണെന്ന് കാണിക്കും. ബസ് തെരഞ്ഞെടുത്താൽ ഒഴിവുള്ള സീറ്റുകൾ കാണാം. തുടർന്ന് യാത്ര ചെയ്യുന്നവരുടെ പേര്, വയസ് അടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനുപിന്നാലെ നിങ്ങൾക്ക് ലഭിക്കുന്ന ബുക്കിങ് സന്ദേശം കൺഫേം ചെയ്യണം. പിന്നീട് പണം അടയ്ക്കുന്നതോടെ ഇ ടിക്കറ്റും പി എൻ ആർ വിവരങ്ങളും അതേ വാട്സാപ്പ് നമ്പറിൽ വരുന്നതായിരിക്കും.