വെഞ്ഞാറമൂട്ടിൽ വീട്ടിൽ പൊട്ടിത്തെറി. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം

Keralanewsmedia

വെഞ്ഞാറമൂട്ടിൽ വീട്ടിൽ പൊട്ടിത്തെറി. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം

*വെഞ്ഞാറമൂട്ടിൽ വീട്ടിൽ പൊട്ടിത്തെറി. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട്ടിൽ വീട്ടിൽ പൊട്ടിത്തെറി. വീട് ഭാഗികമായി നശിച്ചു.ആളപായമില്ല. ഷോർട്ട് സെക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട് ഉദിമൂട് വെളുത്തപാറയിൽ പൊന്നയ്യൻ നാടാരുടെ വീട്ടിലാണ് അപകടം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഷോർട്ട് സെക്യൂട്ട് ആണ് കാരണമെന്ന് സംശയിക്കുന്നു. ഭീകര ശബ്ദത്തോടെയാണ് വീട്ടിൽ പൊട്ടിത്തെറി ഉണ്ടായത്.

വീടിന് സമീപത്ത് കൂടി പതിനൊന്നു കെ വി ലൈൻ പോകുന്നുണ്ട്. ഇതിൽ നിന്നുള്ള വൈദ്യുത ആഘാതമാണ് ഷോർട്ട് സർക്യട്ടിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത് .

 വലിയ ശബ്ദത്തോടെയാണ് വീടിന്റെ ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ കത്തിയത്.

ചുവരുകൾ വിണ്ടുകയറുകയും മേൽക്കൂരയിലെ ഷീറ്റുകൾ അടർന്നു മാറുകയും ചെയ്തു .

 വീട്ടുപകരണങ്ങൾ എല്ലാം ചിന്നിച്ചിതറിയ നിലയിലാണ്.

 വീട്ടിലുണ്ടായിരുന്ന രണ്ടു പേർക്ക് ചെറിയ ഷോക്കേറ്റതായി സംശയമുണ്ട് .

വെഞ്ഞാറമൂട് പോലീസും ഫയർഫോഴ്സ് സ്ഥലത്തെത്തി .