പ്രസിദ്ധ നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കറിനെ ആദരിച്ചു.

Keralanewsmedia

പ്രസിദ്ധ നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കറിനെ ആദരിച്ചു.

പ്രസിദ്ധ നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കറിനെ ആദരിച്ചു.

   ചിറയിൻകീഴ്:   25 വർഷത്തിലേറെക്കാലം തുടർച്ചയായി ശാർക്കര മീനഭരണി ഉത്സവത്തോടനുബന്ധിച്ച്, ആൽത്തറമൂട് -നാട്ടുവാരം കരയുടെ ഉരുൾ മഹോത്സവത്തിന് നാഗസ്വര കച്ചേരി അവതരിപ്പിച്ച പ്രസിദ്ധ നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കറിനെ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ. എസ്. എസ് കരയോഗം ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി, പൊന്നാട ചാർത്തി "മന്നം കലാശ്രേഷ്ഠ പുരസ്‌കാരം 2025" നൽകി ആദരിച്ചു. ചടങ്ങിൽ കരയോഗം പ്രസിഡന്റ്‌ എം. ഭാസ്കരൻ നായർ, സെക്രട്ടറി പാലവിള സുരേഷ്, ട്രെഷറർ ജെ. രഘു കുമാർ,മുൻ സെക്രട്ടറി എ. വിജയ കുമാർ, ആയുഷ്ക്കാല അംഗം വി. കുട്ടികൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.