'ഹൌ ഓൾഡ് ആർ യൂ ' എന്ന് ചോദിച്ചാൽ അസുമാബീവിക്ക് പ്രായം 72 പാസ്സായത് +2.
റിപ്പോർട്ട് :ബിജു കൊപ്പം
'ഹൌ ഓൾഡ് ആർ യൂ ' എന്ന് ചോദിച്ചാൽ അസുമാബീവിക്ക് പ്രായം 72 പാസ്സായത് +2.
മുതുവിള: ഏഴാം ക്ലാസ്സിൽ പഠനം നിറുത്തി അടുക്കളയിൽ ഒതുങ്ങേണ്ടി വന്ന ചെറുവാളം സോജു ഭവനിൽ അസുമാ ബീവി 72 ആം വയസ്സിൽ തുല്യത പരീക്ഷയിൽ പ്ലസ് ടു പാസായതിന്റെ ത്രില്ലിൽ ആണ്. കുട്ടിക്കാലത്ത് സഹോദരങ്ങൾ ഉന്നത വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിൽ പ്രവേശിക്കുമ്പോൾ ആണ് താൻ പഠനത്തിൽ ഉഴപ്പിയതിൽ വിഷമം തോന്നിയത്.പിന്നെ വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടു പോകുമ്പോഴും ഉള്ളിലെ മോഹം കെടാതെ കാത്തുസൂക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് തുല്യതാ പരീക്ഷയിൽ ഭാഗമാകുകയും 70 ആം വയസ്സിൽ SSLC യും 72 ആം വയസ്സിൽ +2 വും പാസ്സാവുകയായിരുന്നു. ഇപ്പോൾ അസുമാ ബീവിയെ തേടി രാഷ്ട്രീയക്കാരും സാമൂഹ്യ സംഘടനക്കാരും ആദരവുമായി എത്തുകയാണ്. ഇക്കഴിഞ്ഞദിവസം മുതുവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവുറ്റ സ്വീകരണമാണ് നൽകിയത്. തുമ്പോട് വെച്ച് നടന്ന 1994 ബാച്ചിലെ കല്ലറ ഗവ. VHSS ലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അസുമാ ബീവിയെ മകൻ സോജു മൊമന്റോ നൽകി ആദരിച്ചു.













