വീട്ടമ്മയുടെ മൊബൈൽ നമ്പർ കബളിപ്പിച്ച് കൈക്കലാക്കി കെ.സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം. അന്വേഷണം ആരംഭിച്ച് പോലീസ്
Keralanewsmedia:online
മൈസൂർ: വീട്ടമ്മയുടെ മൊബൈൽ
നമ്പർ കബളിപ്പിച്ച് കൈക്കലാക്കി കെ.സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം.മൈസൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഇരിക്കൂർ സ്വദേശിനി പരാതി നൽകയിത് അനുസരിച്ച് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌് അന്വേഷണം ആരംഭിച്ച് മൈസൂർ പോലീസ്.
മൈസൂരിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ ഇരിക്കൂർ സ്വദേശിനിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചത്.ഇതേ മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള കുണ്ടറ ബേബിയെന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നണ് കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോൺ നമ്പർ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഇരിക്കൂർ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാൽ താൻ ഉപയോഗിച്ച് വന്നിരുന്ന നമ്പർ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.
കെസി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ അക്രമണത്തിന് തന്റെ പേരിലുള്ള നമ്പരിലുള്ള ഫെയ്സ്ബുക്ക് ഐഡിയും ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ യുവതി പോലീസിനെ സമീപിച്ചു.വ്യാജ ഐഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു.













