സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്
Keralanewsmedia:online
തിരുവനന്തപുരം: സംസ്ഥാനത്തെ
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് പത്ത് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.













