എരുമേലി കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർക്ക് ഗുരുതര പരുക്ക്

Keralanewsmedia:online

എരുമേലി കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർക്ക് ഗുരുതര പരുക്ക്

കോട്ടയം: എരുമേലി കണമലയിൽ

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്. കണമല അട്ടിവളവിനു സമീപം തീർത്ഥാടക ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.റോഡിന്റെ ഒരു സൈഡിലേക്ക് മറിഞ്ഞു കിടക്കുകയാണ് ബസ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു സംശയിക്കുന്നു. മൂന്നു പേർക്ക് ഗുരുതര പരുക്കുള്ളതായാണ് പ്രഥമിക വിവരം.

കർണാടക സ്വദേശികളുടെ ബസ് ആണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.