സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാർത്ഥികൾ, കൂടുതലും സ്ത്രീകൾ, തെരഞ്ഞെടുപ്പ് 9,11 ദിവസങ്ങളിൽ.വോട്ടെടുപ്പ് ഡിസംബർ 13ന്

Keralanewsmedia:online

സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാർത്ഥികൾ, കൂടുതലും സ്ത്രീകൾ, തെരഞ്ഞെടുപ്പ് 9,11 ദിവസങ്ങളിൽ.വോട്ടെടുപ്പ് ഡിസംബർ 13ന്

തിരുവനന്തപുരം: തദ്ദേശ

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാൾ കുറവു സ്ഥാനാർത്ഥികളാണെന്ന് റിപ്പോർട്ട്.ഇത്തവണ ആകെ 23,562 വാർഡുകളിലായി 72,005 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

സ്ത്രീകളാണ് കൂടുതൽ. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218 പുരുഷന്മാരും ജനവിധി തേടുന്നു.

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളും ഇക്കുറി മത്സരരംഗത്തുണ്ട്.കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

ഇതിൽ 38,566 പേർ സ്ത്രീകളായിരുന്നു.ഇത്തവണ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ( തിങ്കളാഴ്ച ) ഒട്ടേറെപ്പേർ മത്സരരംഗത്തു നിന്നു പിന്മാറിയിരുന്നു.കണ്ണൂരിലെ 14 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തതിനാൽ അവിടെ മത്സരമില്ല.1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 വാർഡുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാക്കി 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ 13 ന് വോട്ടെണ്ണൽ നടക്കും.