പഠനയാത്രയ്ക്കായി പാലക്കാടെത്തിയ വിദ്യാർഥി ഭവാനി പുഴയിൽ മുങ്ങി മരിച്ചു
Keralanewsmedia:online
പാലക്കാട്: കോയമ്പത്തൂരിൽ നിന്ന്പഠനയാത്രക്കെത്തിയ വിദ്യാർഥി പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.വനം വകുപ്പുദ്യോഗസ്ഥർ വിദ്യാർഥിയെ രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.













