ഏറ്റുമാനൂർ പട്ടിത്താനത്ത് എംസി റോഡിൽ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി പരുക്കേൽപ്പിച്ചു. ആന ഇടഞ്ഞു നിൽക്കുന്നത് അറിയാതെയെത്തിയ കാൽനടന യാത്രിക രക്ഷപെട്ടതു തലനാരിഴയ്ക്ക്

Keralanewsmedia:online

ഏറ്റുമാനൂർ പട്ടിത്താനത്ത് എംസി റോഡിൽ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി പരുക്കേൽപ്പിച്ചു.  ആന ഇടഞ്ഞു നിൽക്കുന്നത് അറിയാതെയെത്തിയ കാൽനടന യാത്രിക രക്ഷപെട്ടതു തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത്എം.സി. റോഡിൽ ആനയിടഞ്ഞു. പട്ടിത്താനത്ത് അച്ഛൻ വളിൽ വെച്ചാണ് സംഭവം. ആന പാപ്പാനെ ചവിട്ടി പരുക്കേൽപ്പിച്ചു. ഇയാളെ ആമ്പുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.,ഇടഞ്ഞ ആന എം.സി. റോഡിൽ നില ഉറപ്പച്ചതോടെ ഗതാഗതം തടസപ്പെട്ടു.

പോലീസ് ഇരുഭാഗത്തു നിന്നും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

ഇതിനിടെ ആന ഇടഞ്ഞു നിൽക്കുന്നത് അറിയാതെയെത്തിയ കാൽനടന യാത്രിക രക്ഷപെട്ടതു തലനാരിഴയ്ക്കാണ്.നാട്ടുകാർ ബഹളം വെച്ചതോടെ കാൽനട യാത്രിക ഓടി മാറുകയായിരുന്നു. സ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ എത്തിക്കൊണ്ടിരിക്കുകയാണ്.