കർണാടകയിൽ ശ്രീനാരായണ ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സമ്മേളനം ഡിസംബർ 3 ന്
റിപ്പോർട്ട് :സജീവ് ഗോപാലൻ
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതാ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്, ഗുരുവിന്റെ മഹാപരിനിർവ്വാണ ശതാബ്ദി, ആലുവ സർവ്വമത സമ്മേളന ശതാബ്ദി, ഗുരു-ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി എന്നീ ത്രീയകത്വ ശതാബ്ദികൾ കർണാടകയുടെ മണ്ണിൽ ആദ്യമായി അതിവിപുലമായി ആഘോഷിക്കപ്പെടുകയാണ്. 2025 ഡിസംബർ 3-ന് നടക്കുന്ന ഈ മഹാസമ്മേളനം കർണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രിമാർ, എം.പി മാർ, എം.എൽ.എ.മാർ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ, സാമൂഹിക, ആത്മീയ നേതാക്കന്മാർ, മതപണ്ഡിതർ എന്നിവർ പങ്കെടുക്കുന്ന ഈ വേദിയിൽ, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉൾപ്പെടെയുള്ള സന്യാസശ്രേഷ്ഠന്മാരുടെ ദിവ്യസാന്നിധ്യം ആത്മീയ നിർവൃതിക്ക് ഉണർവേകും. രക്ഷാധികാരി സ്വാമി ജ്ഞാനതീർത്ഥ, ബി കെ ഹരിപ്രസാദ്, പി ബി മോഹൻ തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഗുരുദേവന്റെ ഈ മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന ഈ ചരിത്ര നിമിഷത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ജി.ഡി.പി.എസ് ഓഫീസുമായോ, രക്ഷാധികാരിയായ സ്വാമി ജ്ഞാനതീർത്ഥയുമായോ (9846631492) ബന്ധപ്പെടേണ്ടതാണ്.













