മന്ത്രി ഗണേഷ് കുമാർ കൊണ്ടുവന്ന പരിഷ്കാരങ്ങളും നവീകരണങ്ങളും കെഎസ്ആർടിസിക്ക് ഗുണകരം. ഇപ്പോൾ വരുമാനം കോടികൾ. നവംബർ 24 ന് കെഎസ്ആർടിസി സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ തുക
Keralanewsmedia:online
തിരുവനന്തപുരം: പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകൾ.ഓപ്പറേഷണൽ വരുമാനത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ തുകയാണ് നവംബർ 24 ന് കെഎസ്ആർടിസി സ്വന്തമാക്കിയത്.
9.29 കോടി രൂപയാണ് നവംബർ 24 ലെ കോർപറേഷൻ്റെ വരുമാനം.
കെഎസ്ആർടിസി ഈ വർഷം ഉയർന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബർ 24.10.19 കോടി രൂപ നേടിയ 2025 സെപ്തംബർ 8 ആണ് പട്ടികയിൽ മുന്നിലുള്ളത്.
2025 ഒക്ടോബർ 6 ന് 9.41 കോടി രൂപയും വരുമാനമായി ലഭിച്ചിരുന്നു.
ഇതിന് ശേഷമുള്ള ഉയർന്ന തുകയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.













