ഇനി ആകാശത്ത് പറക്കാം; യമുനാ തീരത്ത് ഹോട്ട് എയർ ബലൂൺ സവാരിക്ക് തുടക്കം

Keralanewsmedia:online

ഇനി ആകാശത്ത് പറക്കാം; യമുനാ തീരത്ത് ഹോട്ട് എയർ ബലൂൺ സവാരിക്ക് തുടക്കം

ഡൽഹി: ഡൽഹിയിൽ യമുനാതീരത്ത് ആദ്യമായി ഹോട്ട് എയർ ബലൂൺ സവാരിക്ക് തുടക്കം. ഇതോടെ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി തലസ്ഥാനത്തെ വിനോദ രംഗത്ത് പുതിയ അധ്യായം കുറിച്ചു.യമുനാ റിവർഫ്രണ്ട് ആക്ടിവേഷൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി, ഇന്ന് വൈകുന്നേരം 4.30-ന് അസിതയിൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും.സരായ് കാലെ ഖാൻ്റെ അടുത്തുള്ള ബാൻസേര പാർക്കിൽ നടന്ന ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.