തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്. ഏറ്റവും കുറഞ്ഞ താപനില കൊല്ലം പുനലൂരിൽ

Keralanewsmedia:online

തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്.  ഏറ്റവും കുറഞ്ഞ താപനില കൊല്ലം പുനലൂരിൽ

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്. സാധാരണ നിലയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ രണ്ട് ദിവസം മാത്രം അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പ്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവാണിത്. കൊല്ലം പുനലൂരിലാണ് ഏറ്റവും കുറഞ്ഞ താപനില. കാസർകോഡ് കണ്ണൂർ ജില്ലകൾ ഒഴികെ കേരളത്തിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടില്ല. ശക്തി ക്ഷയിച്ച് ന്യൂനമർദമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇതൊടെ സാധാരണ നിലയിലാകും.