കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിൽ അഴിച്ചു പണി. ചെയർമാനായ വി.ടി ബൽറാമിനെ മാറ്റി. ചുമതല ഹൈബി ഈഡന്. ഇനി ‘സോഷ്യൽ മീഡിയ സെൽ' എന്നറിയപ്പെടും
Keralanewsmedia:online
തിരുവനന്തപുരം: കോൺഗ്രസ്ഡിജിറ്റൽ മീഡിയ സെല്ലിൽ അഴിച്ചു പണി. എറണാകുളം എംപി ഹൈബി ഈഡന് സെല്ലിൻ്റെ ചുമതല നൽകി.സെൽ ചെയർമാനായ വി ടി ബൽറാമിനെ മാറ്റിയാണ്, ഹൈബിക്ക് ചുമതല നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്.ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിൻ്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ് ബീഡി-ബിഹാർ പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ വി ടി ബൽറാം മീഡിയ സെല്ലിൻ്റെ ചുമതല ഒഴിഞ്ഞെങ്കിലും കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.













