ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണം പൂർത്തിയാകട്ടെയെന്ന് എം വി ഗോവിന്ദൻ

Keralanewsmedia:online

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണം പൂർത്തിയാകട്ടെയെന്ന് എം വി ഗോവിന്ദൻ

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയും കൊണ്ടുനടന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.ജനങ്ങൾക്ക് എല്ലാം അറിയാം. ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണം. ആരായാലും പാർട്ടി സംരക്ഷിക്കില്ല.എസ്ഐടി അന്വേഷണത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.